കോഴിക്കോട്: കോഴിക്കോട് തിക്കോടിയിൽ യുവാവ് തീകൊളുത്തിയ യുവതി മരിച്ചു. യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കോഴിക്കോട് കാട്ടുവയൽ സ്വദേശി കൃഷ്ണപ്രിയയെ ആണ് തിക്കോടി സ്വദേശി നന്ദു തീകൊളുത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.
പ്രണയ നൈരാശ്യത്തിന്റെ പേരിലായിരുന്നു കൊലപാതക ശ്രമം. ഇന്ന് രാവിലെയാണ് സംഭവം. ആദ്യം കുത്തുകയും പെട്രോൾ ഒഴിച്ച് തീയിടുകയുമായിരുന്നു. പിന്നാലെ യുവാവും സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 70 ശതമാനം പൊള്ളലോടെയാണ് കൃഷ്ണപ്രഭയെ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ പോസ്റ്റുമോർട്ടം നാളെ നടക്കും.
തിക്കോടി പഞ്ചായത്തിനു മുന്നിൽ വെച്ചായിരുന്നു കൊലപാതക ശ്രമം. യുവതി തിക്കോടി ഗ്രാമപഞ്ചായത്തിൽ താൽക്കാലിക ജീവനക്കാരിയാണ്.
Comments