ആനയോട്ടത്തിലെ വീരൻ ; ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോകുൽ ചരിഞ്ഞു
തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പനായ ഗോകുൽ ചരിഞ്ഞു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ചികിത്സയിലിരിക്കെ ആനക്കോട്ടയിൽ വച്ചാണ് ചരിഞ്ഞത്. ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഗോകുലിന് പരിക്കേറ്റിരുന്നു. തുടർന്ന് ശ്വാസതടസവുമുണ്ടായിരുന്നു. ...
























