അന്യായം, അനീതി ; ഇറക്കുമതി തീരുവ 25 ശതമാനം വർദ്ധിപ്പിച്ച യുഎസ് നടപടിക്കെതിരെ നിലപാട് ആവർത്തിച്ച് ഭാരതം
ന്യൂഡൽഹി: ഭാരതത്തിന്റെ ഇറക്കുമതി തീരുവ 25 ശതമാനം വർദ്ധിപ്പിച്ച യുഎസിന്റെ പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം അന്യായവും അനീതിയുമാണെന്ന് ഇന്ത്യ വിമർശിച്ചു. ...
























