K Vidhya - Janam TV

K Vidhya

കെ. വിദ്യയ്‌ക്ക് പഠിക്കാം, വ്യാജ സർട്ടിഫിക്കറ്റ് കേസ് തടസ്സമല്ല; ഗവേഷണം തുടരാമെന്ന് അന്വേഷണ സമിതി റിപ്പോർട്ട്

കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയും എസ്എഫ്ഐ മുൻ നേതാവുമായ കെ. വിദ്യയ്ക്ക് പിഎച്ച്ഡി പഠനം തുടരാമെന്ന് കാലടി സർവ്വകലാശാല അന്വേഷണ സമിതി. വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ് ...

മുൻപ് എല്ലാത്തിനും കൂട്ടിനുണ്ടായവർ ഇപ്പോൾ കൂടെയില്ല;  കള്ളിയെന്നതാണ് ഇപ്പോഴത്തെ മേൽവിലാസം; കുറിപ്പുമായി കെ വിദ്യ

മുൻപ് എല്ലാത്തിനും കൂട്ടിനുണ്ടായവർ ഇപ്പോൾ കൂടെയില്ലെന്ന് വ്യാജ പരിചയ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയും എസ്എഫ്‌ഐ വനിതാ നേതാവുമായിരുന്ന കെ വിദ്യ. കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസമെന്നും, കേസിന് ...

കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം; സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണം അട്ടിമറിച്ചു

തിരുവനന്തപുരം: വ്യാജരേഖാ കേസ് പ്രതിയും എസ്എഫ്‌ഐ നേതാവുമായ കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണം അട്ടിമറിച്ചു. വിദ്യയുടെ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ ഇതുവരെ ...

വ്യാജ രേഖാ കേസ്: എസ്എഫ്‌ഐ മുൻ നേതാവ് കെ. വിദ്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കാസർകോട്: കരിന്തളം ഗവൺമെന്റ് കോളേജിലെ വ്യാജരേഖാ കേസിൽ എസ്എഫ്‌ഐ മുൻ നേതാവ് കെ. വിദ്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വിദ്യയെ ...

മഹാരാജാസ് പോലെ ഒരു മികച്ച കോളേജിനെ അപകീർത്തിപ്പെടുത്തി; അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ച് 2,78,250 രൂപ സമ്പാദിച്ചതിലൂടെ സർക്കാരിനെ ചതിച്ചു; വിദ്യയ്‌ക്കെതിരായ എതിർ ഹർജി പുറത്ത്

കാസർകോട്: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകി കരിന്തളം ഗവൺമെന്റ് കോളേജിൽ ജോലി സമ്പാദിച്ച കേസിൽ വിദ്യയ്ക്ക് എതിരായ എതിർ ഹർജി പുറത്ത്. ഉന്നത വിദ്യാഭ്യാസമേഖലയെ കളങ്കപ്പെടുത്തിയെന്നാണ് ...

വ്യാജ രേഖ കേസ്; കെ. വിദ്യയുടെ ജാമ്യപേക്ഷ ഇന്ന് ഹോസ്ദുർഗ് കോടതി പരിഗണിക്കും

കാസർകോട്: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ വിദ്യയുടെ ജാമ്യപേക്ഷ ഇന്ന് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. ഇന്നലെ ഹോസ്ദുർഗ് കോടതി ജാമ്യപേക്ഷ പരിഗണിച്ചെങ്കിലും ...

സുഹൃത്തിനെ വെട്ടാൻ വിദ്യയുടെ വ്യാജ വിദ്യ

കണ്ണൂർ: വ്യാജ പ്രവൃത്തി പരിചയ രേഖയുണ്ടാക്കിയ കേസിൽ കെ വിദ്യ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് സുഹൃത്തിനെ മറികടക്കാൻ. വിദ്യയുടെ സീനിയറായിരുന്ന രസിതയെ മറികടക്കാനാണ് വിദ്യ രേഖകൾ ഉണ്ടാക്കിയതെന്നാണ് നിലേശ്വരം ...

പോലീസിന്റെ ഇടപ്പെടൽ സംശയകരം; വ്യാജരേഖ കേസിൽ ഉണ്ടായത് നീലേശ്വരം പോലീസിന്റെ സമാനതകളില്ലാത്ത മെല്ലെപ്പോക്ക്

എറണാകുളം: മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യയുടെ വ്യാജരേഖ കേസിൽ നീലേശ്വരം പോലീസിന്റെ ഇടപെടൽ നിരവധി സംശയങ്ങൾക്ക് വഴിവെയ്ക്കുന്നു. അഗളി പോലീസിന് നൽകിയ മൊഴി നീലേശ്വരത്ത് ആവർത്തിച്ചിട്ടും ...

അഗളി പോലീസിന് നൽകിയ മൊഴി വീണ്ടും ആവർത്തിച്ച് വിദ്യ; ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പോലീസ്

കാസർകോട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫഐ നേതാവ് കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കരിന്തളം ഗവൺമെന്റ് കോളേജിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം ...

വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസ്: കെ വിദ്യ ഇന്ന് നിലേശ്വരം പോലീസിൽ ഹാജരായേക്കും

കാസർകോട്: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ ഇന്ന് നിലേശ്വരം പോലീസിന് മുന്നിൽ ഹാജരായേയ്ക്കും. ഞായറാഴ്ച ഹാജരാകാനായിരുന്നു വിദ്യയ്ക്ക് നിർദ്ദേശം ...

വിദ്യാർത്ഥി നേതാക്കാൾ കാര്യങ്ങൾ പഠിച്ചു വേണം പ്രതികരിക്കാൻ; നിഖിലിനെയും കെ വിദ്യയെയും തഴഞ്ഞ് ഇപി ജയരാജൻ

എറണാകുളം: വ്യാജരേഖാ കേസിൽ പ്രതികളായ നിഖിലിനെയും കെ വിദ്യയെയും തഴഞ്ഞ് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. നിഖിലും വിദ്യയും ഇപ്പോൾ എസ്എഫ്‌ഐ നേതാക്കൾ അല്ല. പഠിച്ചിരുന്ന കാലത്ത് ...

വ്യാജ സർട്ടിഫിക്കറ്റിന്റെ കോപ്പി വിദ്യയുടെ ഫോണിലുണ്ടെന്ന് സംശയം; രേഖകൾ ഡിലീറ്റ് ചെയ്ത നിലയിൽ

എറണാകുളം: വ്യാജരേഖ കേസിലെ പ്രതി കെ വിദ്യയുടെ ഫോൺ അന്വേഷണസംഘം പരിശോധിച്ചു. വ്യാജ സർട്ടിഫിക്കറ്റിന്റെ കോപ്പി വിദ്യയുടെ ഫോണിലുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. എന്നാൽ ഇമെയിൽ ഉൾപ്പെടെയുള്ള വിവിരങ്ങൾ ...

ന്യായീകരിക്കാൻ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള നീട്ടി വിളി; ജാല വിദ്യക്കാരെ സ്ഥാനങ്ങളിൽ പിടിച്ചിരുത്തിയ ശേഷമുള്ള ഈ നീട്ടി വിളി കാണുമ്പോൾ…; പി.കെ ശ്രീമതിയെ വിമർശിച്ച് ഹരീഷ് പേരടി

മഹാരാജാസ് കോളേജിൽ നിന്ന് എസ്എഫ്‌ഐ വനിതാ നേതാവ് കെ.വിദ്യ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് വലിയ വിവാദമായിരുന്നു. തട്ടിപ്പ് പുറത്തു വന്നതോടെ സിപിഎമ്മും എസ്എഫ്ഐയും വെട്ടിലായി. ...

‘എന്നാലും എന്റെ വിദ്യേ’; കെ.വിദ്യയെ പരിഹസിച്ച് പി.കെ ശ്രീമതിയുടെ ഒറ്റവരി പോസ്റ്റ്; ‘മുക്കരുതേ’ എന്ന് സോഷ്യൽ മീഡിയ

മഹാരാജാസ് കോളേജിൽ നിന്ന് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ എസ്എഫ്‌ഐ വനിതാ നേതാവ് കെ.വിദ്യയെ പരിഹസിച്ച് പി.കെ ശ്രീമതി. 'എന്നാലും എന്റെ വിദ്യേ' എന്നു കുറിച്ചുകൊണ്ടായിരുന്നു ...

കെ. വിദ്യയ്‌ക്ക് വേണ്ടി കാലടി സർവകലാശാലയിൽ സംവരണ മാനദണ്ഡം അട്ടിമറിച്ചു: പരാതി പറഞ്ഞ ദളിത് വിദ്യാർത്ഥികളെ പൊതുജനമധ്യത്തിൽ അവഹേളിച്ചു : മുൻ ചാൻസലർ ഡോക്ടർ ധർമ്മരാജ് ആടാട്ടിനെതിരെ ഗുരുതര ആരോപണം

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച് ജോലിയിൽ പ്രവേശിച്ച എസ്എഫ്‌ഐ മുൻ നേതാവ് കെ. വിദ്യയുടെ തട്ടിപ്പിൽ കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ...