മഹാരാജാസ് കോളേജിൽ നിന്ന് എസ്എഫ്ഐ വനിതാ നേതാവ് കെ.വിദ്യ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് വലിയ വിവാദമായിരുന്നു. തട്ടിപ്പ് പുറത്തു വന്നതോടെ സിപിഎമ്മും എസ്എഫ്ഐയും വെട്ടിലായി. ഉത്തരവാദിത്വത്തിൽ നിന്നും തടിയൂരനാണ് പാർട്ടിയുടെ ശ്രമം. കെ.വിദ്യയെ തള്ളിപ്പറഞ്ഞുകൊണ്ട് പി.കെ ശ്രീമതിയുടെ ഫേയ്സ്ബുക്ക് പോസ്റ്റും വന്നു. ‘എന്നാലും എന്റെ വിദ്യേ’ എന്നായിരുന്നു പോസ്റ്റ്. വിഷയത്തിൽ നിന്ന് തടിയൂരാനുള്ള ശ്രമമാണ് ഇതെന്ന വിമർശനം ശക്തമാണ്.
ഇപ്പോഴിതാ, ശ്രീമതിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിനെ പരിഹസിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഇത്തരം ജാല വിദ്യക്കാരെയൊക്കെ വിദ്യാർത്ഥി സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിൽ പിടിച്ചിരുത്തിയതിനുശേഷം, ന്യായികരിക്കാൻ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള ഈ നീട്ടി വിളി കാണുമ്പോൾ, എന്നാലും എന്റെ ശ്രീമതി ടീച്ചറെ എന്ന് വിളിക്കാൻ തോന്നുന്നു. മൾവിൽ സലാം..- എന്നാണ് ഹരീഷ് പേരടിയുടെ പരിഹാസം.
Comments