വ്യാജ സർട്ടിഫിക്കറ്റിന്റെ കോപ്പി വിദ്യയുടെ ഫോണിലുണ്ടെന്ന് സംശയം; രേഖകൾ ഡിലീറ്റ് ചെയ്ത നിലയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യാജ സർട്ടിഫിക്കറ്റിന്റെ കോപ്പി വിദ്യയുടെ ഫോണിലുണ്ടെന്ന് സംശയം; രേഖകൾ ഡിലീറ്റ് ചെയ്ത നിലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 07:17 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: വ്യാജരേഖ കേസിലെ പ്രതി കെ വിദ്യയുടെ ഫോൺ അന്വേഷണസംഘം പരിശോധിച്ചു. വ്യാജ സർട്ടിഫിക്കറ്റിന്റെ കോപ്പി വിദ്യയുടെ ഫോണിലുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. എന്നാൽ ഇമെയിൽ ഉൾപ്പെടെയുള്ള വിവിരങ്ങൾ ഫോണിൽ നിന്ന് നീക്കം ചെയ്ത നിലയിലാണ്. ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ അന്വേഷണസംഘം സൈബർ വിദഗ്ദരുടെ സഹായം തേടിയിട്ടുണ്ട്.

കെ വിദ്യയുടെ വ്യാജരേഖ കേസിലെ പ്രധാന തെളിവാണ് അട്ടപ്പാടി കോളേജിൽ വിദ്യ നൽകിയ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്. എന്നാൽ ഇതിന്റെ ഒറിജിനൽ അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ വ്യാജരേഖയായ സർട്ടിഫിക്കറ്റിന്റെ കോപ്പി വിദ്യയുടെ ഫോണിൽ ഉണ്ടായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.

അറസ്റ്റിലായ രണ്ടാം ദിവസവും പോലീസിന്റെ ചോദ്യം ചെയ്യലിൽ ആരോ പഠിപ്പിച്ചുകൊടുത്തത് പോലെയാണ് വിദ്യ നൽകുന്ന മൊഴികൾ. പോലീസിനോട് ഇന്നും താൻ വ്യാജരേഖ സമർപ്പിച്ചിട്ടില്ലെന്നും അട്ടപ്പാടി കോളേജിലെ പ്രിൻസിപ്പൽ ഗൂഡാലോചന നടത്തിയതായും ആവർത്തിച്ചു. മഹാരാജാസ് കോളേജിലെ അദ്ധ്യാപകരിൽ ചിലരുടെ പ്രേരണയിലാണ് പ്രിൻസിപ്പൽ താൻ വ്യാജരേഖ ചമച്ചു എന്ന് പ്രചരിപ്പിച്ചത്. മറ്റാരോ കൈമാറിയ രേഖകൾ തന്റെതെന്ന പേരിൽ ഫയലിൽ സൂക്ഷിച്ച് തന്നെ പ്രതിക്കൂട്ടിലാക്കിയെന്നും പ്രിൻസിപ്പലിനോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചാൽ തനിക്കെതിരായ ഗൂഢാലോചന പുറത്താവും എന്നും വിദ്യ പറഞ്ഞു.

അട്ടപ്പാടിയിലെ വിവാദത്തിന് പിന്നാലെ കരിന്തളത്തും താൻ വ്യാജരേഖ സമർപ്പിച്ചു എന്ന് ബോധപൂർവ്വം പ്രചരിപ്പിച്ചു. നോട്ടീസ് ലഭിച്ചിരുന്നുവെങ്കിൽ താൻ നേരിട്ട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുമായിരുന്നു. ആരോടും സംസാരിക്കാനുള്ള മാനസികാവസ്ഥ അല്ലാത്തതിനാലാണ് ഫോണുകൾ സ്വിച്ച് ഓഫാക്കിയത്. സുഹൃത്തുക്കളായ എസ്എഫ്‌ഐ പ്രവർത്തകർ നൽകിയ പിന്തുണയാണ് തന്നെയും കുടുംബത്തെയും തകർന്നുപോയ സാഹചര്യത്തിൽ നിലനിർത്തിയതെന്നും വിദ്യ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇതിനിടെ ഒളിവിൽ കഴിയുമ്പോൾ വിദ്യ പുതിയ സിം ആണ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. സുഹൃത്തുക്കൾ വിവരങ്ങൾ കൈമാറിയത് ഈ നമ്പറിലേക്കാണ് എന്നും പോലീസ് സ്ഥിരീകരിച്ചു.

വിദ്യ ഒരു സുഹൃത്തിനൊപ്പം എടുത്ത സെൽഫിയാണ് ഒളിത്താവളം കണ്ടെത്താൻ പോലീസിന് സഹായമായത്. എന്നാൽ വിദ്യയെ ഒളിവിൽ താമസിപ്പിച്ചവർക്ക് എതിരെ കേസ് എടുക്കില്ലെന്നാണ് പോലീസ് പറയുന്നത്. ഗുരുതര കുറ്റം ചെയ്ത പ്രതിയല്ലത്തതിനാലാണ് കേസെടുക്കാത്തത് എന്നും അന്വേഷണ സംഘം പറയുന്നു. നേരത്തെ വിദ്യയെ അട്ടപ്പാടി കോളേജിലേക്ക് കാറിൽ എത്തിച്ച വ്യക്തിയെക്കുറിച്ചും പോലീസ് കൂടുതൽ അന്വേഷണം നടത്തിയിരുന്നില്ല. അന്നും സമാനരീതിയിലായിരുന്നു പോലീസിന്റെ പ്രതികരണം. അതേസമയം, ചോദ്യം ചെയ്യലിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട വിദ്യയെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിർജലീകരണം കാരണമാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്ന് ഡോക്ടർ അറിയിച്ചു.

Tags: ernakulammobileK Vidhya
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies