വളരെക്കുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിന്ദുജ മേനോൻ. പ്രിയദർശന്റെ ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ എന്ന സിനിമയിലൂടെയാണ് വിന്ദുജ മലയാള സിനിമയുടെ ഭാഗമാകുന്നത്. സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലം മലയാളികൾക്ക് ഇന്നും ഏറെ പ്രിയപ്പെട്ട താരമാണ് വിന്ദുജ.
ഇന്ന് രാവിലെ താരം ഗുരുവായൂരിലെത്തിയ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഗുരുവായൂർ അമ്പലത്തിലും സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിനും പങ്കെടുക്കാനാണ് വിന്ദുജയും മകളും തൃശൂരിലെത്തിയത്. ഗുരുവായൂരിലെത്തിയ വിന്ദുജ സുരേഷ് ഗോപിയുടെ മക്കളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
വിന്ദുജയുടെ വാക്കുകൾ:
ഗുരുവായൂരപ്പനെ കാണാനും സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പങ്കെടുക്കാനുമാണ് ഗുരുവായൂരിൽ എത്തിയത്. അവളുടെ കല്യാണം ഏറ്റവും ഭംഗിയായിട്ടും സന്തോഷത്തോടുകൂടിയും നടക്കണമെന്നാണ് ആഗ്രഹം. സുരേഷ് ഗോപിയുടെ നാലു മക്കളും ഭയങ്കര ഡൗൺ ടു എർത്തായിട്ടുള്ള കുട്ടികളാണ്. ഒരു സൂപ്പർ സ്റ്റാറിന്റെ മക്കളെന്നുള്ള രീതികളൊന്നുമില്ല. വളരെ എളിമയുള്ള കുട്ടികളാണ്. അതുകൊണ്ട് അവരുടെ ജീവിതം വളരെ സുന്ദരമായിരിക്കട്ടെ എന്ന പ്രാർത്ഥനയാണുള്ളത്.