കണ്ണൂരിൽ ഒരാൾക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ
കണ്ണൂർ: ജില്ലയിൽ ഒരാൾക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന തലശേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രക്തസാമ്പിൾ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. ...