mvd - Janam TV
Saturday, July 12 2025

mvd

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് നിർത്തൂ; അപകടങ്ങൾ വിളിച്ചുവരുത്തരുതെന്ന് എംവിഡി, വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: പരിചയമില്ലാത്ത ആളുകളോട് ലിഫ്റ്റ് ചോദിക്കുന്നതും വാഹനത്തിൽ യാത്ര ചെയ്യുന്നതും അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം നൽകി മോട്ടോർ വാഹനവകുപ്പ്. സ്കൂളിൽ പോകുന്ന സമയത്തും തിരികെ വരുന്ന ...

ഇനിയെല്ലാം ഡിജിറ്റൽ; ഇന്നുമുതൽ MVD രേഖകൾ പ്രിന്റ് ചെയ്ത് നൽകില്ല; എല്ലാ സേവനങ്ങൾക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വകുപ്പ് സേവനങ്ങൾ ഇന്നുമുതൽ ഡിജിറ്റലാകുന്നു. അതിനാൽ പ്രധാന രേഖകളെല്ലാം ഇനിമുതൽ ഡിജിറ്റലായി സൂക്ഷിച്ചാൽ മതിയാകും. രജിസ്ട്രേഷൻ, ഇൻഷുറൻസ്, ഫിറ്റ്നസ്, ലൈസൻസ്, പൊലൂഷൻ പെർമിറ്റ് എന്നിവയ്ക്കെല്ലാം ...

ആവേശം ലേശം കൂടി; പോയികിട്ടിയത് 9 പേരുടെ ലൈസൻസ്; മലപ്പുറത്തെ വിവാഹത്തിനിടെയുള്ള അഭ്യസപ്രകടനത്തിൽ നടപടി

മലപ്പുറം: വാഹനത്തിലുള്ള യുവാക്കളുടെ അതിരുവിട്ട അഭ്യാസ പ്രകടനത്തിൽ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. ഒമ്പത് വാഹനങ്ങൾക്കും ഡ്രൈവർമാർക്കുമെതിരെയാണ് നടപടിയെടുത്തത്. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സുരക്ഷിതമായ ഡ്രൈവിങ്ങിന് ...

മര്യാദയ്‌ക്ക് വാഹനമോടിച്ചാൽ പോലും രക്ഷയില്ലാത്ത ഇക്കാലത്ത്!! പിതാവിനെതിരെ കേസ്; ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് MVD

കോഴിക്കോട്: മകളെ പിറകിലിരുത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ പിതാവിനെതിരെ കേസ്. സ്കൂട്ടർ ഓടിച്ച മാവൂർ സ്വദേശി ഷെഫീഖ് എന്നയാൾക്കെതിരെ മാവൂർ പൊലീസ് കേസെടുത്തു. ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിനും ...

‘കാശ് കൊടുത്ത് മേടിച്ചത് റോഡിൽ വച്ച് പബ്ലിക്കായി ഊരിക്കളയുകയാണ്; വിൽക്കുന്നത് കൊണ്ടാണ് ഞങ്ങളെ പോലെയുള്ളവർ വാങ്ങുന്നത്’

കൂളിംഗ് ഫിലിം, അലോയ് വീൽ തുടങ്ങിയ വസ്തുക്കളുടെ വിൽപ്പന നിരോധിക്കാൻ എംവിഡി ഉദ്യോ​ഗസ്ഥർ മുൻകൈയെടുക്കണമെന്ന് നടൻ ആസിഫ് അലി. വിൽക്കുന്നത് കൊണ്ടാണ് ഞങ്ങളെ പോലുള്ളവർ വാങ്ങിപ്പോകുന്നതെന്നും വിൽപ്പന ...

‘മീറ്റർ ഇട്ടില്ലെങ്കിൽ  പണം നൽകേണ്ട’; ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിപ്പിക്കും; പുത്തൻ തന്ത്രവുമായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: മീറ്റർ ഇടാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് 'പണി' കൊടുക്കാൻ പുത്തൻ തന്ത്രവുമായി മോട്ടോർ വാഹനവകുപ്പ്. 'മീറ്റർ ഇടാതെയാണ് ഓട്ടോറിക്ഷ ഓടുന്നതെങ്കിൽ യാത്രയ്ക്ക് പണം നൽകേണ്ട' എന്ന് ...

അമിതവേ​ഗവും അശ്രദ്ധയും; ടൂറിസ്റ്റ് ബസ്സപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി; നടപടിയുമായി MVD

തിരുവനന്തപുരം: നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി എംവിഡി. ഡ്രൈവർ അരുൺ ദാസിന്റെ ലൈസൻസാണ് റദ്ദാക്കിയത്. ഒരാൾക്ക് മരണം സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ...

കണ്ണൂർ സ്കൂൾ ബസ് അപകടം: ബ്രേക്കിനും എഞ്ചിനും തകരാറില്ല, ഡ്രൈവറുടെ അശ്രദ്ധയാകാം കാരണമെന്ന് എംവിഡി

കണ്ണൂർ: വളക്കൈയിലെ സ്കൂൾ ബസ് അപകടത്തിൽ ഡ്രൈവറുടെ വാദം തള്ളി മോട്ടോർ വാഹന വകുപ്പ്. ബസിന് യന്ത്രത്തകരാറില്ലെന്നാണ് എംവിഡിയുടെ പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ല. അപകടകാരണം ...

കുടുംബാം​ഗങ്ങൾക്ക് സ്ഥിരമായി വാഹനം നൽകിയാൽ പ്രശ്നമാകുമോ? സ്വകാര്യ വാഹനങ്ങൾക്ക് വാടക വാങ്ങിയാൽ കുടുങ്ങുമോ? വ്യക്തത വരുത്തി മോട്ടോർ വാഹന വകുപ്പ്

സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് വാങ്ങി ഉപയോഗിക്കുന്നവർക്കും നൽകുന്നവർക്കും മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. കളർക്കോട് അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ...

രൂപമാറ്റം വരുത്തിയ വാഹനങ്ങളുമായി ശബരിമലയിലെത്തേണ്ട; പിടിവീഴും, പരിശോധന ശക്തമാക്കാൻ എംവിഡി

സന്നിധാനം: രൂപമാറ്റം വരുത്തിയ വാഹനങ്ങളുമായി ശബരിമലയിലേക്ക് വരുന്നവരെ പിടികൂടാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും അനാവശ്യ അലങ്കാരങ്ങളും അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് പരിശോധനകൾ ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ...

നയാപൈസയില്ല; ഇന്ധനമടിക്കാതെ സർക്കാർ വാഹനങ്ങൾ കട്ടപ്പുറത്ത്; അറ്റകുറ്റപ്പണികൾ നിലച്ചു; അടിയന്തരമായി 30 ലക്ഷം വേണം; വെള്ളം കുടിച്ച് MVD

തിരുവനന്തപുരം: പണമില്ലാതെ സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പ്. ഇന്ധനമടിക്കാനും ഇൻഷുറൻസിനും ഫണ്ടില്ലാത്തതിനാൽ എൻഫോഴ്സ്മെൻറ് പ്രവർത്തനങ്ങൾ നിലച്ചെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. അടിയന്തരമായി 30 ലക്ഷം രൂപ അനുവദിക്കണമെന്ന് റോഡ് ...

ആൽവിനെ ഇടിച്ചത് ഡിഫൻഡറോ ബെൻസോ എന്ന് സ്ഥിരീകരിക്കാനാകാതെ പൊലീസ്; അപകടമുണ്ടായ സ്ഥലത്ത് റീൽസ് ചിത്രീകരിക്കുന്നത് പതിവാണെന്ന് നാട്ടുകാർ

കോഴിക്കോട്: റീൽസ് എടുക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ അപകടത്തിനിടയാക്കിയ വാഹനം ഏതെന്ന് സ്ഥിരീകരിക്കാനാകാതെ പൊലീസ്. ഇന്നലെ രാവിലെ കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ...

നാല് കാരണങ്ങൾ; കളർകോട് വാഹനാപകടത്തിൽ മോട്ടോർ വാ​ഹന വകുപ്പ് റിപ്പോർട്ട് നൽകി

ആലപ്പുഴ: കളർകോട് അഞ്ച് പേരുടെ ജീവനെടുത്ത വാഹനാപകടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. നാല് പ്രധാന കാരണങ്ങളാണ് മോട്ടോർ വാഹനവകുപ്പ് ഇതിൽ വ്യക്തമാക്കുന്നത്. ട്രാൻസ്പോർട്ട് കമ്മീഷണർക്കാണ് ആലപ്പുഴ ...

ഡ്രൈവിംഗിന് മാത്രമല്ല നാക്കിനും ലൈസൻസില്ല; എംവിഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മുസ്ലിം ലീഗ് നേതാവ്

കണ്ണൂർ: ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് പിഴയിടാക്കിയ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മുസ്ലീം ലീഗ് നേതാവിന്റെ ഭീഷണി. തളിപ്പറമ്പ് കുറുമാത്തൂർ മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി മണ്ണൻ സുബൈറാണ് ഉദ്യോ​ഗസ്ഥരെ ...

ശരണ പാതകളിലെ തീർത്ഥാടകരുടെ സുരക്ഷ ; മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതി ഉദ്ഘാടനം ഇന്ന്

പത്തനംതിട്ട: ശരണ പാതകൾ സുരക്ഷിതമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഏറ്റെടുത്ത് ചെയ്തുവരുന്ന 'സേഫ് സോൺ 2024 - 25' പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഇലവുങ്കൽ വച്ച് നടക്കും. ...

മകന്റെ ഡ്രൈവിംഗ് ടെസ്റ്റിന് വന്നതാണ്; കിട്ടിയത് ലൈസൻസ് അല്ല, എംവിഡിയുടെ വക വമ്പൻ ഫൈൻ; പിഴ വന്ന വഴി ഇങ്ങനെ..

ഹെൽമറ്റില്ലാതെ ഇരുചക്രവാഹനമോടിച്ച് എംവിഡിയിൽ നിന്ന് പിഴ വാങ്ങിക്കൂട്ടുന്ന സംഭവങ്ങൾ ദിവസവും നമ്മൾ കേൾക്കാറുണ്ട്. അത്തരത്തിൽ കേവലം 500 രൂപയിൽ ഒതുങ്ങേണ്ട പിഴ 9,500 രൂപയിൽ എത്തിയാൽ എങ്ങനെയിരിക്കും? ...

ഖജനാവിൽ പണമില്ലെങ്കിൽ പിന്നെ ഞങ്ങളങ്ങ് ഡിജിറ്റലാ സാറേ.. ലൈസൻസിന് പിന്നാലെ ആർസിയും ഡിജിറ്റലാക്കാൻ കേരള സർക്കാർ

തിരുവനന്തപുരം: ഡ്രൈവിം​ഗ് ലൈസൻസിന് പിന്നാലെ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഡിജിറ്റലാക്കുമെന്ന് സർക്കാർ. നാലര ലക്ഷം ആർസി ആണ് തയ്യാറാക്കാനുള്ളത്. സോഫ്റ്റ്‌വെയറില്‌ ഉടൻ മാറ്റം വരുത്തുമെന്നാണ് വിവരം. ആവശ്യപ്പെടുന്നവർക്ക് ...

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

പൊന്നാനി: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ. പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ അബ്ദുൽ അസീസിന്റെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തത്. തിരൂരിൽ ...

‘പത്ത് വർഷം മുൻപ് മരിച്ച’ ഭാര്യ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലെന്ന് എഐ ക്യാമറ; സ്വന്തമായി വാഹനമില്ലാത്ത വയോധികന് എംവിഡ‍ിയുടെ വക നോട്ടീസ്

മലപ്പുറം: പത്ത് വർഷം മുൻപ് മരിച്ചയാളുടെ പേരിൽ‌ സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴയ‍ടയ്ക്കാൻ നോട്ടീസ്. മലപ്പുറം പാണ്ടികശാല സ്വദേശി പള്ളിയാലിൽ മൂസ ഹാജിയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. വാഹനത്തിനെ ...

എംവിഡി ഉദ്യോഗസ്ഥർ കാരണം 70 ദിവസത്തോളമാണ് ബസ് കട്ടപ്പുറത്ത് ഇരുന്നത് ; ഇപ്പോൾ യാത്രക്കാർ കുറവെന്ന് റോബിൻ ബസ് ഉടമ

കോട്ടയം ; കോയമ്പത്തൂരിലേക്ക് പുതിയ എസി ബസ് സർവീസ് ആരംഭിച്ചെങ്കിലും യാത്രക്കാരെ ലഭിക്കുന്നില്ലെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്. എംവിഡി ഉദ്യോഗസ്ഥർ കാരണം 70 ദിവസത്തോളമാണ് ബസ് ...

കോടികൾ കുടിശിക; മോട്ടോർ വാഹന വകുപ്പിലേക്കുളള സേവനങ്ങൾ അവസാനിപ്പിച്ച് സി- ഡിറ്റ്; വെബ്‌സൈറ്റുകൾക്ക് നൽകുന്ന സേവനം നിർത്തും

തിരുവനന്തപുരം: മോട്ടാർ വാഹന വകുപ്പിന് നൽ‌കിയിരുന്ന സേവനങ്ങൾ അവസാനിപ്പിച്ച് സി-ഡിറ്റ് (സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിം​ഗ് ടെക്നോളജി). ഒൻപത് മാസമായി സേവനങ്ങൾക്ക് സർക്കാർ പ്രതിഫല തുക ...

ഡ്രൈവിംഗ് പഠിപ്പിക്കുന്ന വാഹനങ്ങൾക്ക് ഒരേനിറം നൽകണം; പുതിയ പരിഷ്കാരവുമായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂളുകളിൽ വീണ്ടും പരിഷ്‌കരണവുമായി മോട്ടോർ വാഹന വകുപ്പ. ഡ്രൈവിംഗ് പഠിപ്പിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഒരേ നിറം നൽകാനാണ് നിർദ്ദേശം. മോട്ടോർസൈക്കിൾ ഒഴികെയുള്ള ഡ്രൈവിംഗ് പഠിപ്പിക്കുന്ന ...

ആകാശ് തില്ലങ്കേരിയുടെ വാഹനം ആക്രിയാക്കണം; നിരത്തിലിറങ്ങാൻ അനുവദിക്കില്ല; ഗുണ്ടാ നേതാവിനെതിരെ നീക്കങ്ങൾ കടുപ്പിച്ച് എംവിഡി

എറണാകുളം: ഗുണ്ടാ നേതാവ് ആകാശ് തില്ലങ്കേരി രൂപമാറ്റം വരുത്തി ഓടിച്ച വാഹനം നിരത്തിലിറക്കില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് എംവിഡി. ആകാശിന്റെ ജീപ്പ് ആക്രിയാക്കണമെന്നും എംവിഡി കോടതിയോട് ആവശ്യപ്പെട്ടു. മലപ്പുറം ...

നടുറോഡിൽ ഡ്രൈവർമാരുടെ വാക്ക് തർക്കം; സ്വകാര്യ വാനും ആംബുലൻസും പിടിച്ചെടുത്ത് എംവിഡി

ആലപ്പുഴ: നടുറോഡിൽ തർക്കത്തിൽ ഏർപ്പെട്ട സ്വകാര്യ വാനും ആംബുലൻസും മാവേലിക്കര മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. കഴിഞ്ഞദിവസം താമരക്കുളം വയ്യാങ്കരയിൽ ആയിരുന്നു സംഭവം. രോഗിയുമായി പോയ ആംബുലൻസിനെ ...

Page 1 of 8 1 2 8