ആൽവിനെ ഇടിച്ചത് ഡിഫൻഡറോ ബെൻസോ എന്ന് സ്ഥിരീകരിക്കാനാകാതെ പൊലീസ്; അപകടമുണ്ടായ സ്ഥലത്ത് റീൽസ് ചിത്രീകരിക്കുന്നത് പതിവാണെന്ന് നാട്ടുകാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആൽവിനെ ഇടിച്ചത് ഡിഫൻഡറോ ബെൻസോ എന്ന് സ്ഥിരീകരിക്കാനാകാതെ പൊലീസ്; അപകടമുണ്ടായ സ്ഥലത്ത് റീൽസ് ചിത്രീകരിക്കുന്നത് പതിവാണെന്ന് നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 07:18 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: റീൽസ് എടുക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ അപകടത്തിനിടയാക്കിയ വാഹനം ഏതെന്ന് സ്ഥിരീകരിക്കാനാകാതെ പൊലീസ്. ഇന്നലെ രാവിലെ കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിൻ വാഹനമിടിച്ച് മരിച്ചത്. ആൽവിനെ ഇടിച്ചത് ഡിഫൻഡർ ആണെന്നാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്. എന്നാൽ ബെൻസ് ആണ് ആൽവിനെ ഇടിച്ചതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അവകാശവാദം.

നിലവിൽ രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലാണുള്ളത്. വാഹമോടിച്ചവരെ ചോദ്യം ചെയ്‌തെങ്കിലും ഇടിച്ച വാഹനം ഏതെന്ന് കൃത്യമായി കണ്ടെത്താൻ ഇപ്പോഴും സാധിച്ചിട്ടില്ല. ആൽവിൻ നേരത്തെ ജോലി ചെയ്തിരുന്ന 999 ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണൽ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. ബെൻസും ഡിഫൻഡറും ചെയ്‌സ് ചെയ്ത് വരുന്നതിന്റെ ദൃശ്യം റോഡിന്റെ നടുവിൽ നിന്ന് ആൽവിൻ പകർത്തുകയായിരുന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ട ഒരു കാർ ആൽവിനെ ഇടിച്ചുതെറിപ്പിച്ചത്.

കാറുകൾക്ക് നിയന്ത്രണം വിട്ടുവെന്ന് തോന്നിയതിന് പിന്നാലെ ആൽവിൻ പരിഭ്രാന്തനായെന്നും റോഡരികിലേക്ക് മാറിയെങ്കിലും ഒരു കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വാഹനമിടിച്ചതോടെ തെറിച്ചുവീണ ആൽവിൻ റോഡിന്റെ അരികിൽ തലയിടിച്ച് വീഴുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവർ തന്നെ ആൽവിനെ കാറിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സഹോദരൻ കാറിലുണ്ടെന്നും മറ്റാരും വരേണ്ടതില്ലെന്നും കാറിലുണ്ടായിരുന്നവർ ഓടിക്കൂടിയവരോട് പറയുകയും ചെയ്തു.

രണ്ട് വാഹനങ്ങളുടേയും രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്‌തേക്കുമെന്നാണ് വിവരം. അപകടമുണ്ടായ സ്ഥലത്ത് വാഹനങ്ങൾ അപകടകരമായി ഓടിച്ച് റീൽസ് ചിത്രീകരിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. അമിതവേഗത്തിലും കാതടപ്പിക്കുന്ന ശബ്ദത്തിലുമാണ് പല വാഹനങ്ങളും ഓടിക്കുന്നത്. ആളുകൾ നടന്നുപോകുന്നതും മറ്റ് വാഹനങ്ങൾ കടന്നുപോകുന്നതുമൊന്നും റീൽസ് എടുക്കുന്നവർ നോക്കാറില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇന്നലെ അപകടമുണ്ടായ സമയത്തും രണ്ട് കാറുകളും അടുത്തടുത്തായി ഓടുകയായിരുന്നുവെന്നും, അവ തമ്മിൽ കൂട്ടിയിടിക്കാനുള്ള സാധ്യത ഏറെയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

 

 

 

Tags: Policeroad accidentmvdFEATURED2Instagram Reels
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies