Pahalgam attack - Janam TV

Pahalgam attack

തുര്‍ക്കി ഫാഷന്‍ ബ്രാന്‍ഡുകളെ പുറത്താക്കി മിന്ത്രയും അജിയോയും; റിലയന്‍സ് തുര്‍ക്കി ഓഫീസ് അടച്ചു, ഇത് കനത്ത തിരിച്ചടി

ന്യൂഡെല്‍ഹി: തുര്‍ക്കി ടൂറിസത്തിന് പിന്നാലെ തുര്‍ക്കി ഫാഷന്‍ ബ്രാന്‍ഡുകള്‍ക്കും ഇന്ത്യയില്‍ തിരിച്ചടി. ഇ-കൊമേഴ്‌സ് ഫാഷന്‍ പ്ലാറ്റ്‌ഫോമുകളായ മിന്ത്രയും അജിയോയും ജനപ്രിയ തുര്‍ക്കി ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്നത് അവസാനിപ്പിച്ചു. ...

“സിന്ദൂരമെന്ന വികാരം ചെറുതല്ലെന്ന് ലോകരാജ്യങ്ങൾ മനസിലാക്കി, പഹൽ​ഗാമിലൂടെ ഭാരതത്തെ തളർത്താൻ നോക്കിയ ഭീകരർക്ക് തെറ്റുപറ്റി”: കെ പി ശശികല ടീച്ചർ

തിരുവനന്തപുരം: സിന്ദൂരമെന്ന വികാരം ചെറുതല്ലെന്നും അത് ലോകരാഷ്ട്രങ്ങൾ മനസിലാക്കിയ ദിനങ്ങളാണ് കടന്നുപോയതെന്നും ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല ടീച്ചർ. പഹൽഗാമിലൂടെ ഭാരതത്തെ തളർത്താൻ ...

പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് രാജ്യവിരുദ്ധ പരാമർശം; മലപ്പുറം സ്വദേശി നസീബ് വാഴക്കാടിനെതിരെ കേസ്

മലപ്പുറം: പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് ഫേസ്ബുക്കിൽ രാജ്യവിരുദ്ധ പരാമർശം നടത്തിയ മലയാളിക്കെതിരെ പൊലീസിൽ പരാതി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഭാരതമാണെന്ന തരത്തിൽ പോസ്റ്റ് പങ്കുവച്ച നസീബ് വാഴക്കാടിനെതിരെയാണ് ...

പഹൽ​ഗാം ഭീകരാക്രമണത്തിന് മുമ്പ് പാകിസ്താൻ സന്ദർശിച്ചു; ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ കൈമാറി;പാക് ചാര ജ്യോതി മൽഹോത്ര ചൈനയിലേക്കും പോയതായി കണ്ടെത്തൽ

ഛണ്ഡീ​ഗഢ്: പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര നടത്തിയ യാത്രകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. പഹൽ​ഗാം ഭീകരാക്രമണത്തിന് മുമ്പ് ജ്യോതി ...

“ഓരോ യൂണിഫോമിന് പിന്നിലും ഉറങ്ങാത്ത ഒരു അമ്മയുണ്ട്, ധീരസൈനികർക്ക് ജന്മം നൽകിയ അമ്മമാരെ ഓർക്കാതിരിക്കാൻ കഴിയില്ല”: ആലിയ ഭട്ട്

പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭാരതം പാകിസ്താന് നൽകിയ തിരിച്ചടിയിൽ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് നടി ആലിയ ഭട്ട്. ഓരോ യൂണിഫോമിന് പിന്നിലും ഉറങ്ങാത്ത ഒരു അമ്മയുണ്ടെന്നും ...

ബിസിനസിനെക്കാള്‍ വലുത് രാജ്യം; ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള പങ്കാളിത്തം വിച്ഛേദിച്ച് ഗോ ഹോംസ്‌റ്റേസ്

ന്യൂഡെല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ഇന്ത്യയോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ച തുര്‍ക്കിയുടെ വിമാനക്കമ്പനിയായ ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് ഇന്ത്യന്‍ ...

ഓപ്പറേഷന്‍ സിന്ദൂറില്‍ തകരാതെ ഇന്ത്യന്‍ വിപണി; പരിഭ്രാന്തിയില്ല, 6% ഇടിഞ്ഞ് പാകിസ്ഥാന്‍ ഓഹരി വിപണി

മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ആക്രമണത്തിന് ശേഷവും പിടിച്ചുനിന്ന് ഇന്ത്യന്‍ ഓഹരി വിപണി. വ്യാഴാഴ്ച രാവിലെ കുത്തനെ ...

ഭീകരർക്ക് പരിശീലനം നൽകിയത് പാക് സൈന്യത്തിലെ ഉന്നതർ; പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിലെ കൊടുംഭീകരൻ ഹാഷിംമൂസ പാകിസ്താന്റെ മുൻ പാരാ കമാൻഡോ

ശ്രീന​ഗർ: പഹൽ​ഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് പാകിസ്താന്റെ ഉന്നത സൈനികരിൽ നിന്ന് പരിശീലനം ലഭിച്ചിരുന്നതായി വിവരം. പാകിസ്താന്റെ സ്പെഷ്യൽ സർവീസ് ​ഗ്രൂപ്പിൽ നിന്നാണ് ഭീകരർക്ക് പരിശീലനം ലഭിച്ചത്. ...

“പാകിസ്താന്റെ ഭ്രാന്ത് പിടിച്ച സൈനിക മേധാവി, ഒരിക്കലും മറക്കാനാവാത്ത തിരിച്ചടി കൊടുക്കണം, ഭീകരതയ്‌ക്കെതിരെ കടുത്ത നടപടി വേണം”; ജാവേദ് അക്തർ

മുംബൈ: കശ്മീരിലെ പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ പാകിസ്താനികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബോളിവുഡ് തിരക്കഥാകൃത്ത് ജാവേദ് അക്തർ. പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ ജാവേദ് അക്തർ ...

പഹൽ​ഗാമിൽ ആക്രമണം നടത്തിയവർക്ക് ഇസഡ്-മോർഹ് ഭീകരാക്രമണത്തിലും പങ്ക്; രണ്ടിന്റേയും സൂത്രധാരൻ ലഷ്കർ ഭീകരനായ ഹാഷിം മൂസയെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: പഹൽ​ഗാമിൽ ആക്രമണം നടത്തിയ ഭീകരർ കശ്മീർ സോനാമർ​ഗിലെ ഇസഡ്-മോർഹ്​ തുരങ്കപാതയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തൽ. സോനാമർ​ഗിൽ നടന്ന ഭീകരാക്രമണത്തിൽ ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് ...

“പാകിസ്താനികൾ ഭീരുക്കളാണെന്ന് വിചാരിക്കരുത് ; ഞങ്ങൾ ഇപ്പോൾ സമാധാനമാണ് ആഗ്രഹിക്കുന്നത് “; ജയിലിൽ നിന്നും ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പഹൽ​ഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താൻ ഭീരുക്കളാണെന്ന് ആരും കരുതരുതെന്നും തങ്ങൾ ഇപ്പോൾ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഇമ്രാൻ ഖാന്റെ എക്സ് ...

വെടിനിർത്തൽ കരാർ ലംഘിച്ചത് 51 തവണ; പഹൽഗാം ആക്രമണത്തിന് ശേഷം ദിനംപ്രതി പ്രകോപനം തുടർന്ന് പാകിസ്താൻ

ന്യൂഡൽഹി: അതിർത്തിയിൽ പ്രകോപനം തുടർന്ന് പാകിസ്താൻ. 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം നിയന്ത്രണരേഖയിൽ പാക് സൈനികർ വെടിവെപ്പ് തുടരുകയാണ്. പഹൽ​ഗാം ആക്രമണത്തിന് ശേഷം 51 തവണയാണ് ...

മോദിയെ കാണാനില്ലെന്ന് കോൺഗ്രസ്; എവിടെയും പോയിട്ടില്ല, ഡൽഹിയിൽ തന്നെയുണ്ടെന്ന് ഇൻഡി മുന്നണി; കോൺ​ഗ്രസിനെ വെട്ടിലാക്കി ഫറൂഖ് അബ്ദുള്ള

ന്യൂഡൽഹി: അനുചിതമായ പ്രസ്താവന നടത്തി വീണ്ടും വെട്ടിലായി കോൺ​ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ "കാണാനില്ല" എന്നു ചൂണ്ടിക്കാട്ടി കോൺ​ഗ്രസിന്റെ സോഷ്യൽമീഡിയ ഹാൻഡിലുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെതിരെ ഇൻഡി മുന്നണിയിലെ സഖ്യകക്ഷികൾ രം​ഗത്തെത്തി. ...

പാകിസ്താനികൾ ഇന്ത്യയ്‌ക്ക് പുറത്ത് ; അട്ടാരി-വാ​ഗ അതിർത്തി വഴി പലായനം ചെയ്തത് 786 പാക് പൗരന്മാർ

ന്യൂഡൽഹി: ആറ് ദിവസത്തിനുള്ളിൽ പാകിസ്താനികൾ ഇന്ത്യവിടണമെന്ന കേന്ദ്ര സർക്കാരിന്റെ കർശന നിർദേശത്തെ തുടർന്ന് 786 പാക്പൗരന്മാർ അട്ടാരി-വാ​ഗ അതിർത്തി വഴി പലായനം ചെയ്തു. 1,376 ഇന്ത്യൻ പൗരന്മാരാണ് ...

കയറി അടിച്ചോളൂ!!! എപ്പോൾ, എങ്ങനെയെന്ന് സൈന്യത്തിന് തീരുമാനിക്കാം; പൂർണസ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി; പാക് ഭീകരരെ ജീവനോടെ പിടികൂടാൻ നിർദേശം 

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താന് കനത്ത തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണസ്വാതന്ത്ര്യമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരിച്ചടി നൽകാനുള്ള സമയം, രീതി, ലക്ഷ്യം എന്നിവ നിശ്ചയിക്കാൻ ...

ഉന്നതതല യോ​ഗം; പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും അജിത് ഡോവലും പ്രധാനമന്ത്രിയുടെ വസതിയിൽ 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ഉന്നതതല യോ​ഗം ആരംഭിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്, ദേശീയ സുരക്ഷാ ഉപ​ദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ ...

സ്ലീപ്പർസെല്ലുകൾ സജീവമായി, ഭീകരാക്രമണങ്ങൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് കണ്ടെത്തൽ; കശ്മീരിലെ 48 ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചു

ശ്രീനഗർ: പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ സ്ലീപ്പർസെല്ലുകൾ വീണ്ടും സജീവമായെന്ന് ഇന്റലിജൻസ് കണ്ടെത്തൽ. കൂടുതൽ സ്ഥലങ്ങളിൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് നി​ഗമനം. ഈ സാഹചര്യത്തിൽ കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി ...

”ഭീകരാക്രമണം” എന്നുപറയാൻ മടി; തനിനിറം വീണ്ടും കാണിച്ച് BBC ന്യൂസ്; കയ്യോടെ പൊക്കി കേന്ദ്രസർക്കാർ; ഇന്ത്യൻ മേധാവിക്ക് കത്തയച്ചു

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തെ പക്ഷപാതപരമായ രീതിയിൽ റിപ്പോർട്ട് ചെയ്ത ബിബിസി ന്യൂസിനെ നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രം. പാക് അനുകൂല നിലപാട് സ്വീകരിക്കുന്നതായി കണ്ടെത്തിയതോടെയാണ് നടപടി. ബിബിസിയുടെ ഇന്ത്യയിലെ മേധാവി ...

ഡിജിറ്റൽ സ്ട്രൈക്ക്!! ഇന്ത്യാവിരുദ്ധത ഇന്ത്യയിൽ വിളമ്പേണ്ട; 16 പാക് യൂട്യൂബ് ചാനലുകൾ നിരോധിച്ചു

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ വീണ്ടും കടുപ്പിച്ച് ഇന്ത്യ. ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം 16 പാക് യൂട്യൂബ് ചാനലുകൾ നിരോധിച്ചു. ജമ്മുകശ്മീരിലെ പഹൽ​ഗാമിലുള്ള ബൈസരൺ വാലിയിൽ ...

രാജ്യതലസ്ഥാനത്ത് 5,000 പാകിസ്താനികൾ; വിവരങ്ങൾ കൈമാറി ഇന്റലിജൻസ് ബ്യൂറോ

ഡൽഹിയിൽ ഏകദേശം 5,000 പാകിസ്താൻ പൗരന്മാർ താമസിക്കുന്നതായി ഇന്റലിജൻസ് ബ്യൂറോ (ഐബി) കണ്ടെത്തി. തുടർനടപടികൾക്കായി ഇവരുടെ പട്ടിക ഡൽഹി പൊലീസിന് കൈമാറി. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് ...

22 മണിക്കൂർ ദുർഘടമായ ഭൂമിയിലൂടെ കാൽനട യാത്ര ചെയ്ത് പഹൽഗാമിലെത്തി; പാക് ഭീകരർക്ക് വഴികാട്ടിയായത് ആദിൽ

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള NIA അന്വേഷണം ശക്തമായി പുരോ​ഗമിക്കുന്നതിനിടെ നിർണായക വിവരങ്ങൾ പുറത്ത്. 26 പേരുടെ ജീവനെടുത്ത ഇസ്ലാമിക ഭീകരർ തങ്ങളുടെ പദ്ധതി നടപ്പിലാക്കുന്നതിനായി കൊക്കർനാഗ് വനങ്ങളിൽ നിന്ന് ...

“ഭീകരർ മതം ചോദിച്ച് വെടിവെക്കില്ല!! ഭർത്താവ് മരിച്ച സ്ത്രീയുടെ മനോനില തകർന്നിട്ടാകും അങ്ങനെ പറഞ്ഞത്”; പഹൽഗാം ഇരകളെ അധിക്ഷേപിച്ച് കോൺഗ്രസ് മന്ത്രി

ബെംഗളൂരു: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ ഇരകളെയും അതിജീവിതരേയും അവഹേളിച്ച് കർണാടക മന്ത്രി. ഭീകരാക്രമണത്തിനായി വരുന്ന തോക്കുധാരി ഒരിക്കലും മതം ചോദിച്ചതിന് ശേഷം വെടിവെക്കില്ലെന്നാണ് എക്സൈസ് മന്ത്രി ആർബി തിമ്മപൂരിന്റെ പ്രസ്താവന. ...

“130 അണ്വായുധങ്ങളുണ്ട്, കുറേ മിസൈലുകളും, ഇതെല്ലാം ഡിസ്പ്ലേക്കുള്ളതല്ല!! ഇന്ത്യക്ക് മേൽ പ്രയോഗിക്കാനുള്ളത്”; ഭീഷണിയുമായി പാക് റെയിൽവേ മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യക്ക് മേൽ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തി പാക് റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസി. വെള്ളം തടയാനാണ് ഉദ്ദേശ്യമെങ്കിൽ യുദ്ധത്തിന് തയ്യാറായിക്കോളൂവെന്നും 130 ആണവായുധങ്ങൾ ഇന്ത്യക്ക് വേണ്ടി കരുതിവെച്ചിട്ടുണ്ടെന്നും ...

നെടുകെ പിളർത്തി തവിടുപൊടിയാക്കി!! കശ്മീരിൽ ചോര ചിന്തിയ 10 ഭീകരരുടെ വീടുകൾ തകർത്തു

ശ്രീനഗർ: പഹൽ​ഗാം ഭീകരാക്രമണത്തിൽ നേരിട്ടും അല്ലാതെയും പങ്കാളികളായ ഭീകരരുടെ വീടുകൾ ഇടിച്ചുനിരത്തുന്നത് തുടരുന്നു. ഇതുവരെ പത്ത് ഭീകരരുടെ വീടുകളാണ് ജമ്മു കശ്മീരിൽ തകർത്തത്. 25 ടൂറിസ്റ്റുകളെയും ഒരു കശ്മീരിയേയും ...

Page 1 of 2 1 2