പഹൽ​ഗാം ഭീകരാക്രമണത്തിന് മുമ്പ് പാകിസ്താൻ സന്ദർശിച്ചു; ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ കൈമാറി;പാക് ചാര ജ്യോതി മൽഹോത്ര ചൈനയിലേക്കും പോയതായി കണ്ടെത്തൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഹൽ​ഗാം ഭീകരാക്രമണത്തിന് മുമ്പ് പാകിസ്താൻ സന്ദർശിച്ചു; ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ കൈമാറി;പാക് ചാര ജ്യോതി മൽഹോത്ര ചൈനയിലേക്കും പോയതായി കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2025, 01:10 pm IST
Facebook
Twitter
WhatsAppTelegram

ഛണ്ഡീ​ഗഢ്: പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര നടത്തിയ യാത്രകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. പഹൽ​ഗാം ഭീകരാക്രമണത്തിന് മുമ്പ് ജ്യോതി പാകിസ്താൻ സന്ദർശിച്ചിരുന്നതായാണ് കണ്ടെത്തൽ. നിരവധി തവണ ജ്യോതി പാകിസ്താനിലേക്ക് പോയിട്ടുണ്ടെന്നും ഇതിന് ശേഷം ചൈനയിലേക്കും യാത്ര നടത്തിയിട്ടുണ്ടെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പാക് ര​ഹസ്യാന്വേഷണ വിഭാ​ഗം ജ്യോതിയെ ഉപയോ​ഗിച്ച് വിവരങ്ങൾ ചോർത്തിയിരുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിൽ സജീവമായി നിൽക്കുന്നവരെ പാക് രഹസ്യാന്വേഷണ വിഭാ​ഗം റിക്രൂട്ട് ചെയ്തിരുന്നതായും വിവരമുണ്ട്. ജ്യോതിയെ ഹരിയാന പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും യാത്രകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. അടുത്തിടെ എവിടെയൊക്കെ യാത്ര ചെയ്തു. ആരെയൊക്കെ കണ്ടു എന്നിവ അന്വേഷിക്കും.

പഹൽ​ഗാം ഭീകരാക്രമണ സമയത്തെ ജ്യോതിയുടെ പ്രവർത്തനങ്ങളെ കുറിച്ചും സോഷ്യൽമീഡിയ ഉപയോ​ഗത്തെ കുറിച്ചും അന്വേഷണം നടത്തും. ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോ​ഗസ്ഥരുമായി ജ്യോതി സംസാരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ലാപ്ടോപ്, മൊബൈൽ ഫോൺ തുടങ്ങിയ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കും. ജ്യോതി പാകിസ്താനിലെ ചില ഉന്നത ഉദ്യോ​ഗസ്ഥരെ കണ്ടു. എന്തിനാണ് അവരെ കണ്ടതെന്ന കാര്യവും അറിയേണ്ടതുണ്ട്.

2023 ലാണ് ഇവർ ആദ്യമായി പാകിസ്താൻ സന്ദർശിച്ചത്. പാക് ഹൈക്കമ്മീഷൻ ഏജന്റുമാർ വഴിയാണ് അന്ന് വിസ സംഘടിപ്പിച്ചത്. പിന്നാലെ പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരനായ ഡാനിഷുമായി ജ്യോതി അടുത്ത ബന്ധത്തിലായി. പിന്നീട് നിരവധി തവണ ഇവർ പാകിസ്താനിൽ എത്തിയെന്നാണ് റിപ്പോർട്ട്. മെയ് 13 ന് ഡാനിഷിനെ ‘പേഴ്‌സണ നോൺ ഗ്രാറ്റ’ യായി ഇന്ത്യ പ്രഖ്യാപിക്കുകയും രാജ്യ വിടാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇരുവരും തമ്മിൽ ബന്ധം തുടർന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ജ്യോതിയെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്.

Tags: FEATURED2Pahalgam attackJyoti MalhotraPakistani intelligenceHaryana YouTuber
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies