ഭീകരർക്ക് സംരക്ഷണം ഒരുക്കുന്നവരെ വേരോടെ പിഴുതെറിയണം, അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കണം; പഹൽ​ഗാം ഭീകരാക്രമണത്തെ അപലപിച്ച് ജാപ്പനീസ് പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരർക്ക് സംരക്ഷണം ഒരുക്കുന്നവരെ വേരോടെ പിഴുതെറിയണം, അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കണം; പഹൽ​ഗാം ഭീകരാക്രമണത്തെ അപലപിച്ച് ജാപ്പനീസ് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2025, 08:14 am IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷ നൽകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ജാപ്പനീസ് പ്രധാനമന്ത്രി ഷി​ഗെരു ഇഷിബ. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ജാപ്പനീസ് പ്രധാനമന്ത്രി പറഞ്ഞു.

അതിർത്തി കടന്നുള്ള ഭീകരതയെയും സാധാരണക്കാരെ കൊന്നൊടുക്കുകയും ചെയ്യുന്ന തീവ്രവാദത്തെയും ഷി​ഗെരു ഇഷിബ ശക്തമായി അപലപിച്ചു. ഭീകരർക്ക് സംരക്ഷണം ഒരുക്കുന്നവരെ വേരോടെ പിഴുതെറിയണം. ഭീകരവാദത്തിനായി എത്തുന്ന വിദേശഫണ്ട് ഇല്ലാതാക്കണം. ഭീകരരുടെ അതിർത്തി കടന്നുള്ള നീക്കം തടയാനും വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ടെന്ന് ജാപ്പനീസ് പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു.

യുക്രെയിൻ-റഷ്യ, ഇസ്രയേൽ- പലസ്തീൻ സംഘർഷങ്ങളെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണം, ജനങ്ങളെ സംരക്ഷിക്കണം, നിയമങ്ങൾ പാലിച്ചുമുന്നോട്ടുപോകണം, സ്ഥിതി കൂടുതൽ വഷളാകുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കണം എന്നീ കാര്യങ്ങളാണ് ജാപ്പനീസ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.

​ഗാസയിലെ ജനജീവിതത്തെ കുറിച്ചും ഷി​ഗെരു ഇഷിബ ആശങ്ക പ്രകടിപ്പിച്ചു. എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനും വെടിനിർത്തൽ ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളും ഒരു കരാറിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു.

Tags: japanIndiaPahalgam attackstrongest terms
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies