Wayanad Landslide - Janam TV

Wayanad Landslide

ദുരിതബാധിതർക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും ആവശ്യം; സഹായം തേടി വയനാട് കളക്ടർ

വയനാട്: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ. ദുരിതബാധിതർക്ക് വസ്ത്രങ്ങൾ, ഭക്ഷണം, കുടിവെള്ളം എന്നിവ നൽകാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ ...

പുഴയുടെ നിറം മാറിയപ്പോൾ തന്നെ അപകടം മണത്തു; ഫ്ലൈറ്റ് വരുമ്പോഴുള്ള ഉ​ഗ്രശബ്ദം, പ്രദേശത്തെ തുടച്ചുനീക്കി മലവെള്ളം; ദൃക്സാക്ഷിയായി മുണ്ടക്കൈ വാർഡ് മെമ്പർ

അഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു മഴക്കാലത്താണ് കേരളം പകച്ചുനിന്ന് പുത്തുമല ദുരന്തമുണ്ടായത്. എന്തുചെയ്യണമെന്നറിയാതെ മരവിച്ച് നിൽക്കുന്നവർക്കിടയിലും അതിജീവനത്തിന്റെ അവസാന വാ​ക്കായിരുന്നു നുറുദ്ദീൻ. ഇന്ന് മുണ്ടക്കൈ വാർഡിലെ മെമ്പറാണ് ...

വയനാട് ദുരന്തം; ഇതുവരെ കണ്ടെത്തിയത് 135 മൃതദേഹങ്ങൾ: കണ്ടെത്താനുള്ളത് 211 പേരെ, ഏഴ് മണിയോടെ രക്ഷാപ്രവർത്തനം പുനഃരാരംഭിക്കും

വയനാട്: മുണ്ടക്കൈ ദുരന്തത്തിലെ രക്ഷാപ്രവർത്തനം രാവിലെ ഏഴ് മണിയോടെ പുനഃരാരംഭിക്കും. ദുരന്തത്തിൽ ഇതുവരെ 135 പേരാണ് മരിച്ചത്. 186 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്. മരണപ്പെട്ട ...

ഹെലികോപ്ടർ ലാൻഡ് ചെയ്തത് എസ്റ്റേറ്റിനുളളിലെ ടാറിട്ട റോഡിൽ; സൈന്യം നടത്തിയത് സാഹസീക നീക്കം

വയനാട്: ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും കുടുങ്ങിക്കിടന്നവരെ രക്ഷപെടുത്താനെത്തിയ വ്യോമസേന ഹെലികോപ്ടർ ലാൻഡ് ചെയ്യിപ്പിച്ചത് എസ്റ്റേറ്റിനുളളിലെ ടാറിട്ട റോഡിൽ സാഹസീകമായ ലാൻഡിംഗിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അതീവ ...

നോവായി വയനാട്; രക്ഷാദൗത്യം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വിലയിരുത്തുന്നു; ആവശ്യമെങ്കിൽ കൂടുതൽ സഹായങ്ങൾ നൽകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

വയനാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും വയനാട്ടിലെ സ്ഥിതിഗതികൾ നീരിക്ഷിച്ചുവരികയാണെന്നും സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ ഉറപ്പുവരുത്തുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ആഭ്യന്തര ...

ചൂരൽമല ഉരുൾപൊട്ടൽ: കെഎസ്ഇബിക്ക് മൂന്ന് കോടിയിലിധികം രൂപയുടെ നഷ്ടം; രണ്ട് ട്രാൻസ്ഫോർമറുകൾ ഒഴുകിപ്പോയി;ആറ് എണ്ണം തകർന്ന്  നിലംപൊത്തി

മേപ്പാടി: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും വൈദ്യുതി പുനസ്ഥാപിക്കാനുളള പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണെന്ന് കെഎസ്ഇബി. ചൂരൽമല ടൗൺ വരെ വൈദ്യുതി എത്തിച്ചു. മേപ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മൂന്ന് ...

കണ്ണീർക്കടലായി വയനാട്; ആദ്യമണിക്കൂറുകളിൽ സൈന്യം രക്ഷപെടുത്തിയത് 150 ലധികം ആളുകളെ; മെഡിക്കൽ എയ്ഡ് പോസ്റ്റുകളടക്കം വിപുലമായ സൈനിക സംവിധാനങ്ങൾ

തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുൾപ്പൊട്ടൽ രക്ഷാദൗത്യത്തിന്റെ ആദ്യ മണിക്കൂറുകളിൽ 150 പേരെ രക്ഷിച്ചെന്ന് സൈന്യം. വെള്ളരിമേല, മുണ്ടക്കൈ, മുപ്പിടി, ചൂരൽമല, അട്ടമല, നൂൽപ്പുഴ എന്നിവിടങ്ങളിൽ സൈന്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങും. ...

വയനാട്ടിൽ കർമ്മനിരതരായി സേവാഭാരതി; ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് ആർഎസ്എസ്

കോഴിക്കോട്: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കാലവർഷക്കെടുതിയിലും ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായമെത്തിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം. ...

ആ രക്ഷാകരങ്ങളിൽ ജീവൻ സുരക്ഷിതം,ദുരന്ത ഭൂമിയിൽ നിന്ന് കൈകുഞ്ഞിനെ സാഹസികമായി രക്ഷിച്ച് എൻഡിആർഎഫ്

വയനാട്: ജീവൻ പണയം വച്ച് വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാ പ്രവർത്തനം നടത്തുന്ന എൻഡിആർഫ് സംഘം അതി സാഹസികമായി കൈകുഞ്ഞിനെ രക്ഷിച്ച ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ...

സേഫ് അല്ലെന്ന് തോന്നി, റേഷൻ കാർഡും ലേശം തുണികളും എടുത്ത് കാട്ടിലൂടെ നടന്നു; രക്ഷപ്പെട്ടതിനെ കുറിച്ച് ദൃക്സാക്ഷി

വയനാട്: ദുരന്തഭൂമിയായി മാറിയിരിക്കുകയാണ് മുണ്ടക്കൈ. ഉറ്റവരെയും ഉടയവരെയും കാണാതായതിന്റെയും കിടപ്പാടം നഷ്ടപ്പെട്ടതിന്റെയും ദുഃഖത്തിലാണ് പലരും. വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസവും നാട് തകർന്നതിന്റെ വേദനയും ജനം ...

മുണ്ടക്കൈയിൽ പാലം നിർമിച്ച് സൈന്യം; അതീവ ശ്രദ്ധയോടെ ലാൻഡ് ചെയ്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ

വയനാട്: ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈയിലേക്ക് എത്തിപ്പെടുന്നതിന് താത്കാലിക പാലം നിർമിച്ച് സൈന്യം. മദ്രാസ് മിലിട്ടറി എഞ്ചിനീയറിം​ഗ് സംഘമാണ് 330 അടി നീളത്തിലുള്ള താത്കാലിക പാലം നിർമിച്ചത്. ...

ലഭിച്ച ധനസഹായങ്ങൾ മതിയാകില്ല, ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങൾ സംഭാവനകൾ നൽകണം; അഭ്യർത്ഥനയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനും നാശനഷ്ടങ്ങൾ നികത്തുന്നതിനും ദുരിതാശ്വാസ നിധിയിലേക്ക് സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ ...

വയനാട്ടിലേക്ക് എല്ലാവരും വരേണ്ടതില്ല, ദുരന്തമുഖത്തേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കണം: നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തവാർത്തയറിഞ്ഞ് ഒട്ടേറെ ആളുകൾ മേഖലയിലേക്ക് യാത്ര തിരിക്കുന്നുണ്ട്, എന്നാൽ അനാവശ്യമായ അത്തരം സന്ദർശനങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തീവ്രമായ ഒരു ദുരന്തമുഖത്താണ് ...

മുണ്ടക്കൈ തീവ്ര ദുരന്തബാധിത പ്രദേശം; ഇവിടെ ഓറഞ്ച് അലർട്ടായിരുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്തുന്നതിനായി എല്ലാവിധ ശ്രമങ്ങളും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. പരിശീലനം നേടിയ നായ്ക്കളെ ...

ആദ്യ ഉരുൾപൊട്ടൽ പുലർച്ചെ 2ന്; 97 മൃതദേഹങ്ങൾ കണ്ടെത്തി; ഇത് അവസാന കണക്കല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഹൃദയഭേദകമായ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനോടകം 97 പേരുടെ മൃതദേഹങ്ങളാണ് ...

വയനാട്ടിൽ എന്തുകൊണ്ട് ഉരുൾപൊട്ടൽ പതിവാകുന്നു? തോട്ടങ്ങൾക്ക് ഇതിലുള്ള പങ്ക്; പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം വീണ്ടും ചർച്ചയാകുമ്പോൾ

പുത്തുമല ദുരന്തം അഞ്ച് വര്‍ഷത്തോട് അടുക്കാന്‍ അഞ്ച് ദിവസം ബാക്കി നില്‍ക്കേയാണ് വയനാട്ടിൽ മറ്റൊരു ദുരന്തം കൂടി ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രാത്രി മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ...

ജീവനുവേണ്ടി തിരച്ചിൽ; മുണ്ടക്കൈയിൽ 100 പേരെ കണ്ടെത്തി സൈന്യം, നാവിക സേനയുടെ റിവർ ക്രോസിംഗ് സംഘം ഉടൻ സ്ഥലത്തെത്തും

വയനാട്: ഉരുൾപ്പൊട്ടലിനെ തുടർന്ന് കാണാതായ 100 പേരെ മുണ്ടക്കൈയിൽ നിന്ന്  കണ്ടെത്തി സൈന്യം. 122 ടി എ ബറ്റാലിയനാണ് കുടുങ്ങി കിടന്നവരെ കണ്ടെത്തിയത്. ഇവരെ സുരക്ഷിത സ്ഥലത്തേക്ക് ...

ഡിസാസ്റ്റർ ടൂറിസം വേണ്ട; രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ദുരന്ത പ്രദേശത്തേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഡിസാസ്റ്റർ ടൂറിസം വേണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചാൽ ...

“വയനാട് സാധാരണ നിലയിലെത്തുന്നത് വരെ സഹായിക്കാൻ പ്രതിജ്ഞാബദ്ധം” ; അനുശോചനം രേഖപ്പെടുത്തി കെ അണ്ണാമലൈ

ചെന്നൈ: കേരളത്തെ നടുക്കിയ വയനാട്ടിലെ ഉരുൾപൊട്ടലിൽ അനുശോചനം രേഖപ്പെടുത്തി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. വാർത്ത അതീവ ദുഃഖമുണ്ടാക്കുന്നതാണെന്നും ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പം നിലകൊള്ളുന്നതായും അണ്ണാമലൈ ...

അറിയിപ്പ്: വിവിധ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു

തിരുവനന്തപുരം: കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ജൂലൈ 31 മുതൽ ഓഗസ്റ്റ് രണ്ട് വരെ പി.എസ്.സി നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. അതേസമയം ...

മുണ്ടക്കൈയിലേക്ക് 330 അടി നീളത്തിലുള്ള താത്കാലിക പാലം നിർമിക്കാൻ സൈന്യം; സാധന സാമഗ്രികൾ ഡൽഹിയിൽ നിന്നും ചെന്നൈയിൽ നിന്നും എത്തിച്ചേക്കും

വയനാട്: ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈയിലേക്ക് സൈന്യത്തിന്റെ നേതൃത്വത്തിൽ താത്കാലിക പാലത്തിന്റെ നിർമിക്കും. മദ്രാസ് മിലിട്ടറി എഞ്ചിനിയറിം​ഗ് സംഘമാണ് 330 അടി നീളത്തിലുള്ള താത്കാലിക പാലം നിർമിക്കുക. ...

രക്ഷാകരങ്ങൾ നീട്ടി വയനാട്; ദുരന്ത ഭൂമിയിലുള്ളവർക്കായി ഹെൽപ്പ് ലൈൻ നമ്പറുകൾ പങ്കുവച്ച് ബിജെപി

തിരുവനന്തപുരം: വയനാട്ടിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ആവശ്യങ്ങൾക്കായി ബന്ധപ്പെടാനുള്ള നമ്പറുകൾ പങ്കുവച്ച് ബിജെപി. വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ ബാധിത പ്രദേശത്ത് അകപ്പെട്ടവർക്ക് സഹായത്തിനായി വിളിക്കേണ്ട നമ്പറുകളാണ് ബിജെപി ...

വയനാട് ഉരുൾപൊട്ടൽ: തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. സംസ്ഥാന ...

മുണ്ടക്കൈ ടൗൺ ഇല്ല! സ്ഥലത്ത് മൺകൂന മാത്രം; 90 കടന്ന് മരണസംഖ്യ

വയനാട്: ഒരുനാട് ഒന്നാകെ ഒറ്റരാത്രി കൊണ്ട് ഒലിച്ചുപോയതിന്റെ ഞെട്ടലിലാണ് കേരളം. വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം അനുനിമിഷം വർദ്ധിക്കുകയാണ്. ഇതിനോടകം 90 പേരുടെ മരണം സ്ഥിരീകരിച്ചുകഴിഞ്ഞു. കാണാതായവരെ ...

Page 11 of 12 1 10 11 12