ലണ്ടന്‍: ബ്രിട്ടനിലെ വില്ല്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ട്ടണും അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. കെന്‍സിംഗ് കൊട്ടാരമാണ് സന്ദര്‍ശന വിവരം പുറത്തുവിട്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രിട്ടന് സന്ദര്‍ശനമാണ് ഇന്ത്യ കാണണമെന്ന ഇരുവരുടേയും ആഗ്രഹത്തിനു പിന്നിലെന്നാണ് സൂചന. ഇരുവരും ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം സന്ദര്‍ശനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കെന്‍സിംഗ് കൊട്ടാരം പുറത്തുവിടും.