പനാജി: ഗോവയിലെ ഡാബോലിം വിമാനത്താവളത്തിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറി. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. ഇന്ന് പുലർച്ചെ മുംബൈയിലേക്ക് പുറപ്പെട്ട ജെറ്റ് എയർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
154 യാര്തക്കാരും ഏഴ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇവരെ പുറത്തിറക്കുന്നതിനിടയിൽ 15 പേർക്ക് നിസാര പരുക്കേറ്റതായി ജെറ്റ് എയർവേയ്സ് അധികൃതർ അറിയിച്ചു.
സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഉച്ചയോടെ വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ പുനരാരംഭിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.