എൻഡിഎയിൽ അഭിപ്രായ വത്യാസമില്ലെന്ന് കുമ്മനം

തിരുവനന്തപുരം: മലപ്പുറത്തെ സ്ഥാനാർത്ഥി നിർണയത്തിൽ എൻഡിഎയിൽ അഭിപ്രായ വത്യാസമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. അഭിപ്രായ വത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻകഴിയുന്ന സാഹചര്യമാണ്. എൻഡിഎയിലുളളത്. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ സീറ്റുകളിൽ സ്ഥാനാർത്ഥികളെ ബിജെപിയാണ് തീരുമാനിക്കുന്നത്. ഇക്കാര്യം എൻഡിഎയിലെ ഘടകക്ഷികളെ അറിയിച്ചിട്ടുണ്ടെന്നും കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് പറഞ്ഞു.

Close