കൊച്ചി മെട്രോ : ഉദ്ഘാടനം കേന്ദ്രത്തെ അറിയിക്കാതെ

കൊച്ചി : കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിൽ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ നീക്കം. ഉദ്ഘാടനം പ്രധാനമന്ത്രിയുടെ വിദേശപര്യടന സമയത്ത്. തീയതി പ്രഖ്യപനം കേന്ദ്രത്തോട് ആലോചിക്കാതെയെന്നും റിപ്പോർട്ട്.അതേസമയം അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെഎംആർഎൽ വ്യക്തമാക്കി.

മെയ് മുപ്പതിനാണ് കൊച്ചി മെട്രോ റെയിൽ ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. എന്നാൽ മെയ് 29 മുതൽ ജൂൺ 4 പ്രധാനമന്ത്രി മുൻകൂട്ടി നിശ്ചയിച്ച വിദേശ പര്യടനത്തിലാണ് . ജൂൺ 5 , 6 തീയതികളിൽ ഒഴിവുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായും റീപ്പോർട്ടുകളുണ്ട്.

പ്രധാനമന്ത്രിക്കായി കാക്കാതെ സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൽ തന്നെ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചതാണ് വിവാദമായത് . മെയ് 30 നു തന്നെ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചത് സർക്കാരിന്റെ പിടിവാശിയെയാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

2012 സെപ്റ്റംബർ 13 ന് അന്നത്തെ പ്രധാനമന്ത്രി മന്മോഹൻസിംഗായിരുന്നു മെട്രോയ്ക്ക് തറക്കല്ലിട്ടത്

Close