ന്യൂഡൽഹി : എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി നിർദ്ദേശിക്കപ്പെട്ട കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു മന്ത്രി സ്ഥാനം രാജിവച്ചു . വെങ്കയ്യ നായിഡു കൈകാര്യം ചെയ്ത വാർത്താവിതരണ വകുപ്പിന്റെ ചുമതല ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി ഇറാനി കൈകാര്യം ചെയ്യും .
ഖനിവകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ നഗരവികസന വകുപ്പിന്റെ അധിക ചുമതല വഹിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ആഗസ്റ്റ് 5 നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് . ഗോപാൽ കൃഷ്ണഗാന്ധിയാണ് പ്രതിപക്ഷസഖ്യത്തിന്റെ സ്ഥാനാർത്ഥി