പാലക്കാട് വൃദ്ധദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് കോട്ടായിയിൽ വൃദ്ധദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തോലന്നൂർ പൂളക്കപ്പറമ്പ് സ്വാമിനാഥൻ, ഭാര്യ പ്രേമകുമാരി എന്നിവരെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ശ്വാസം മുട്ടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ രീതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ രാത്രിയാണ് കൊലപാതകം നടന്നത്. ഇവര്‍ കൊല്ലപ്പെട്ടതായി പുലര്‍ച്ചെ സമീപവാസികളാണ് പോലീസിനെ അറിയിച്ചത്.

Close