മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ളീല പരാമർശവുമായി എ.എ അസീസ്

ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ എ അസീസ് . മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് പിണറായി വിജയന് അ..ക്ക് ഒറപ്പില്ലെന്ന് എ എ അസീസ് പറഞ്ഞു . ഐക്യമഹിളാ സംഘം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കവേയായിരുന്നു വിവാദ പരാമർശം.

തോമസ് ചാണ്ടി രാഷ്ട്രീയ തീരുമാനത്തിൽ മന്ത്രിയായ ആളല്ല . അയാൾ കാശു കൊടുത്താണ് മന്ത്രിയായത് . അതുകൊണ്ട് തന്നെ ഭൂമികയ്യേറിയ മന്ത്രിയെ പുറത്താക്കണമെന്ന് പറയാനുള്ള ആർജ്ജവമില്ല ഈ സർക്കാരിനും മുഖ്യമന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ചാണ്ടി നിയമ ലംഘനം നടത്തിയ ആളാണെന്ന് ആലപ്പുഴ കളക്ടർ കൊടുത്ത റിപ്പോർട്ട് പൂഴ്ത്തി വച്ചിരിക്കുകയാണ് . അതേ സമയം സോളാർ കമ്മീഷൻ കൊടുത്ത റിപ്പോർട്ടിൽ പത്തു ദിവസത്തിനകം പ്രഖ്യാപനം വന്നു . കാര്യമെന്താ വേങ്ങര തെരഞ്ഞെടുപ്പ് ദിവസം തന്നെ അത് പ്രഖ്യാപിക്കണം . അസീസ് ചൂണ്ടിക്കാട്ടി.

എൻസിപി നേതാവായ ഉഴവൂർ വിജയൻ ഹൃദയം പൊട്ടി മരിച്ചതിനെക്കുറിച്ചും അസീസ് പ്രസംഗത്തിൽ സൂചിപ്പിച്ചു. ഉഴവൂർ വിജയന്റെ മരണത്തിന്റെ കാരണം തോമസ് ചാണ്ടിയുടെ പീഡനമാണെന്നും അസീസ് ചൂണ്ടിക്കാട്ടി. തുടർന്നാണ് തോമസ് ചാണ്ടി രാജിവയ്ക്കാൻ പറയാൻ പിണറായി വിജയന്റെ അ..ക്ക് ഉറപ്പുണ്ടോയെന്ന ചോദ്യം അസീസ് ചോദിച്ചത് . പിണറായി വിജയനെതിരായ അസീസിന്റെ പരാമർശം സദസ്സിൽ ചിരി പടർത്തുകയും ചെയ്തു .

നേരത്തെ പ്രതിപക്ഷ നേതാവാകൻ നല്ലത് ഉമ്മൻ ചാണ്ടിയാണെന്ന വിവാദ പരാമർശത്തിൽ നിന്ന് കഷ്ടിച്ചാണ് അസീസ് തലയൂരിയതിന് . അതിന്റെ അലയൊലികൾ കെട്ടടങ്ങുന്നതിനു മുൻപാണ് മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശം

Close