യുദ്ധത്തിന് പ്രകോപിപ്പിക്കുന്നത് അമേരിക്കയാണെന്ന് ഉത്തരകൊറിയ

മോസ്‌കോ : അമേരിക്ക ഉത്തരകൊറിയക്കെതിരെ യുദ്ധത്തിന് ഒരുങ്ങുകയാണെന്നും കലഹപ്രിയനായ ട്രംപിന്റെ പ്രസ്താവനകളാണ് യുദ്ധത്തിന്റെ സാഹചര്യം സൃഷ്ടിക്കുന്നതെന്നും കൊറിയന്‍ വിദേശകാര്യ മന്ത്രി റങ് യോഹോ പറഞ്ഞു.റഷ്യന്‍ വാര്‍ത്ത ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങള്‍ മേഖലയില്‍ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കില്ലെന്നും എന്നാല്‍ ട്രംപ് പ്രകോപനം തുടരുകയാണെങ്കില്‍ യുദ്ധതിലൂടെ മാത്രമേ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ സാധിക്കു എന്നും റിങ് പറഞ്ഞു.

ഉത്തരകൊറിയയുടെ തുടര്‍ച്ചയായ ആണവ പരീക്ഷണങ്ങളില്‍ അമേരിക്ക ഉള്‍പ്പെടെ ഉളള രാജ്യങ്ങള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.ഇതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാക്കളും തമ്മിലുളള വാഗ്വാദം തുടരുന്നത്.

Close