ഖാർത്തൂം :യു എൻ സമാധാന ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യ ദക്ഷിണ സുഡാനിലേക്ക് അയച്ച 50 അംഗ സൈന്യത്തിനു ഐക്യരാഷ്ട്രസഭയുടെ മെഡൽ.
ഇന്ത്യൻ ആർമിയുടെ പ്രൊഫഷനലിസം,കരുത്ത്,സാധാരണ പൗരന്മാരെ സംരക്ഷിക്കാനുള്ള കഴിവ്,ബുദ്ധികൂർമ്മത,സംഘർഷാന്തരീക്ഷം നിലനിൽക്കുന്ന സ്ഥലങ്ങളിൽ സമാധാനം സ്ഥാപിക്കാനുള്ള ശേഷി ഇതൊക്കെയാണ് അവാർഡിനായി യു എൻ പരിഗണിച്ചത്.
ദക്ഷിണസുഡാനിലെ ജോഗ്ലി മേഖലയിലാണ് ഇന്ത്യൻ സംഘം ക്യാമ്പ് ചെയ്യുന്നത്.2500 ഓളം സാധാരണ പൗരൻമാരാണ് ഇന്ത്യൻ സംഘത്തിന്റെ സംരക്ഷണത്തിൽ അഭയം തേടിയിരിക്കുന്നത്.
ഇന്ത്യൻ ഗവണ്മെന്റിനോടും,ഇന്ത്യൻ ആർമിയോടുമുള്ള നന്ദി അറിയിച്ച യുഎൻ മിഷൻ ഫോർസ് കമാൻഡർ ജനറൽ ഫ്രാങ്ക് മുഷിയോ കമാൻസി പ്രദേശത്ത് സമാധാനം സ്ഥാപിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ തയ്യാറെടുപ്പുകളെ പ്രശംസിക്കുകയും ചെയ്തു.