ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പ്; അന്താരാഷ്ട്ര നിരീക്ഷകനായി വി മുരളീധരനും

തിരുവനന്തപുരം: ഓസ്ട്രേലിയയിലെ പൊതുതെരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര നിരീക്ഷകരിലൊരാളായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരനും. ഓസ്ട്രേലിയയിലെ ലിബറൽ നാഷണൽ പാർ‌ട്ടിയുടെ ക്ഷണപ്രകാരം ബിജെപി കേന്ദ്രഘടകമാണ് വി മുരളീധരനെ നിയോഗിച്ചത്.

21ന് മുരളീധരൻ ബ്രിസ്ബെയിനിലെത്തും. ഓസ്ട്രേലിയയിലെ ക്വീൻസ് ലാന്‍ഡ്‌ പ്രവിശ്യയിൽ 25ന് നടക്കുന്ന പൊതുതെരഞ്ഞടുപ്പിനോട് അനുബന്ധിച്ചാണ് സന്ദര്‍ശനം. തെരഞ്ഞെടുപ്പ് പ്രചാരണവും നടപടിക്രമങ്ങളും നിരീക്ഷിക്കുന്നതിനാണ് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രമുഖ പാർട്ടി പ്രതിനിധികളെ ഓസ്ട്രേലിയയിലെ ലിബറൽ നാഷണൽ പാർ‌ട്ടി ക്ഷണിച്ചത്.

ഇന്ത്യയിൽ നിന്ന് വി മുരളീധരൻ മാത്രമാണ് പങ്കെടുക്കുന്നത്. 26 വരെ മുരളീധരൻ ഓസ്ട്രേലിയയിൽ ഉണ്ടാവും.

Shares 10K
Close