വാഹനാപകടം ; തമിഴ്നാട്ടിൽ 10 മരണം

മധുര : തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തില്പെട്ട് തമിഴ്നാട്ടിൽ 10 മരണം.

നാഗർകോവിലിൽ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പോയ സംഘത്തിലുള്ളവരാണ് മരണപ്പെട്ടത്.

മരണപ്പെട്ടവരിൽ അഞ്ചു പുരുഷന്മാരും,നാലു സ്ത്രീകളും ഉൾപ്പെടുന്നതായാണ് വിവരം.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

തിരുച്ചിറപ്പള്ളി ദേശീയപാതയിൽ തുവരൻ കുറിച്ചിയിലാണ് സംഭവം.അപകടത്തിന്റെ കാരണം വ്യക്തമല്ല.

Shares 237
Close