ഗുജറാത്ത് തെരഞ്ഞെടുപ്പ് ; കോൺഗ്രസിന് പിന്തുണയുമായി പാക് ചാര സംഘടന

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല നിലപാടുമായി പാക് ചാരസംഘടന. ഗുജറാത്തിൽ മോദി മോഡൽ അവസാനിപ്പിക്കണമെന്ന് ആഹ്വാനം. രാഹുൽ ഗാന്ധിക്ക് ആശംസ. നമ്മുടെ സുഹൃത്തും വിശ്വസ്തനുമായ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകുമെന്നും മുൻ ഐഎസ് ഐ മേധാവി സർദാർ അർഷദ് റഫീഖിന്‍റെ പോസ്റ്റിൽ പറയുന്നു.

രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആര് അധികാരത്തിലെത്തണം എന്ന പാകിസ്ഥാൻ ചാര സംഘടനയുടെ താത്പര്യമാണ് ഇന്ത്യ വിരുദ്ധ നിലപാടുകൾക്ക് കുപ്രസിദ്ധനാ‍യ സർദാർ അർഷദ് റഫീക്ക് വ്യക്തമാക്കിയിരിയ്ക്കുന്നത്. തന്റെ ഉറുദുവിലുള്ള ഫേസ് ബുക്ക് പോസ്റ്റിൽ മൂന്ന് കാര്യങ്ങൽ വിവരിയ്ക്കുന്നു.

ഗുജറാത്തിൽ ഇനി മോദി മോഡൽ ഉണ്ടാകരുത്, നമ്മുടെ സതീർത്ഥ്യനും അഭ്യുദയകാംക്ഷിയും ആയ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രി ആകണം. രാഹുൽ ഗാന്ധിയ്ക്ക് അഭിവാദ്യങ്ങൾ. രാഹുൽ ഗാന്ധിയുടെയും അഹമ്മദ് പട്ടേലിന്റെയും ചിത്രം സഹിതമാണ് സർദാർ അർഷാദ് റഫീക്കിന്റെ പോസ്റ്റ്.

കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് ഐഎസ്ഐ ബന്ധമുണ്ടെന്ന ആക്ഷേപം നിലനിൽക്കെ ആണ് സർദാർ അർഷാദ് റഫീക്കിന്റെ കോൺഗ്രസ് അനുകൂല നയം വ്യക്തമാക്കാൽ. അഹമ്മദ് പട്ടേലിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ നിന്ന് ആഴ്ചകൾക്ക് മുൻപ് ഐഎസ്ഐ ചാരന്മാർ പിടിയിലായിരുന്നു.

സർദാർ പട്ടേൽ ആശുപത്രിയിൽ നിന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയ ആൾക്ക് താനുമായുള്ള ബന്ധം വിശദീകരിയ്ക്കാൻ അഹമ്മദ് പട്ടേലിന് ഇതുവരെയും സാധിച്ചിട്ടും ഇല്ല. ഇതിനിടെയാണ് സർദാർ അർഷാദ് റെഫിക്കിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.

നവമാദ്ധ്യമത്തിലെ പോസ്റ്റ് കോൺഗ്രസ്സിനും അഹമ്മദ് പട്ടേലിനും തിരിച്ചടിയാകും എന്ന അഭിപ്രായം ശക്തമായതോടെ പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും സർദാർ റഫീക്ക് നീക്കം ചെയ്തു.

Close