കൊച്ചി : സംസ്ഥാനത്ത് വീണ്ടും വന്‍ കവര്‍ച്ച.കൊച്ചി തൃപ്പൂണിത്തുറയില്‍ ഹില്‍പാലസിനു സമീപമാണ് കവര്‍ച്ച നടത്തിയത്.
എസ്എംസി കോളനി റോഡില്‍ നന്നപ്പിളളി വീട്ടില്‍ ആനന്ദകുമാറിന്റെ വീട്ടിലാണ് വീട്ടുകാരെ കെട്ടിയിട്ടതിനു ശേഷം ഇന്ന് പുലര്‍ച്ചെ 50 പവനും ഇരുപതിനായിരം രൂപയും ഒരു മൊബൈല്‍ ഫോണും കവര്‍ന്നത്
സംഭവത്തില്‍ ഗൃഹനാഥന് അടക്കം അഞ്ച് പേര്‍ക്ക് പരിക്ക് ഉണ്ട്.കവര്‍ച്ചാ സംഘം പോയതിനു ശേഷമാണ് നാട്ടുകാര്‍ ബഹളം കേട്ട് ആനന്ദിന്റെ വീട്ടില്‍ എത്തുന്നത്.കെട്ട് അഴിച്ച ഇളയ മകനാണ് ഒച്ചവെച്ച് നാട്ടുകാരെ വിവരം അറിയിച്ചത്.തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സിറ്റി പോലീസ് കമ്മീഷണര്‍ അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.സംസ്ഥാനത്ത് തുടര്‍ച്ചയായി ഇത് മൂന്നാം ദിവസമാണ് കവര്‍ച്ച നടക്കുന്നത്.രണ്ടു ദിവസം മുമ്പ് കാസര്‍കോട് ചീമേനിയില്‍ വീട്ടമ്മയേ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ ശേഷം മോഷണം നടത്തിയിരുന്നു.ഇന്നലെ പുലര്‍ച്ചെ കൊച്ചി പുല്ലേപ്പടിയില്‍ വൃദ്ധദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം മോഷ്ടിച്ചിരുന്നു.