ന്യൂഡല്‍ഹി : ആശ്രയമറ്റ ഒരുപാട് പെണ്‍കുട്ടികള്‍ക്ക് ഇനി ഈ അമ്മ കൈയ്താങ്ങാവും.ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ പുനരധിവാസത്തിനായി ഫൗണ്ടേഷന് രൂപം നല്‍കാനൊരുങ്ങുകയാണ് നിര്‍ഭയയുടെ അമ്മ ആശാദേവി.
2012 ല്‍ ഓടുന്ന ബസില്‍ ക്രൂര പീഡനത്തിന് ഇരയായി മരണപെട്ട നിര്‍ഭയയുടെ അമ്മയാണ് ആശാദേവി.എന്റെ മകളെ ഒരിക്കലും തിരിച്ച് ലഭിക്കില്ലെന്ന് എനിക്കറിയാം.എന്നാല്‍ എന്റെ മകള്‍ക്ക് അനുഭവികേണ്ടിവന്നതു പോലെയുളള ക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടികള്‍ക്ക് നീതി നേടിയെടുക്കാനാണ് എന്റെ ശ്രമം.അതിന് അവരെ തന്നെ പ്രാപ്തരാക്കാനാണ് ശ്രമിക്കുന്നതെന്ന് ആശ ദേവി പറയുന്നു.
നിര്‍ഭയ സംഭവത്തിന് പിന്നാലെ ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്ന എല്ലാ ബസുകളിലും സര്‍ക്കാര്‍ സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കിയിരുന്നു.എന്നാല്‍ നിര്‍ഭയ മരണപ്പെട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇത് നടപ്പിലാക്കിയിട്ടില്ല എന്ന് ആശ ദേവി കുറ്റപ്പെടുത്തുന്നു.
2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ബസിനുളളില്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി രണ്ടാഴ്ചയ്ക്കു ശേഷം മരിച്ചത്.2013 സെപ്റ്റംബര്‍ 11 നാണ് ആറു പ്രതികളില്‍ നാലു പേര്‍ക്കു വധശിക്ഷ വിധിച്ചത്.മുഖ്യ പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു.കുറ്റകൃത്യം നടന്ന സമയത്ത് പ്രായപൂര്ത്തിയെത്തിയിട്ടില്ലായിരുന്ന മറ്റൊരു പ്രതി തടവു ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയിരുന്നു