ചിറ്റഗോംഗ്: ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ മേയറുടെ മരണാനന്തര ചടങ്ങുകൾക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പത്തു പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു.
ചിറ്റഗോംഗ് മേയർ മുഹയുദീൻ ചൗധരിയുടെ ഓർമ പുതുക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങുകൾക്കിടെയാണ് അപകടമുണ്ടായത്. നഗരത്തിലെ പത്തിടങ്ങളിലായാണ് ചടങ്ങുകൾ നടന്നത്. ഇതിൽ റിമ കമ്മ്യൂണിറ്റി സെന്ററിലാണ് ദുരന്തമുണ്ടായത്. ക്രിസ്ത്യാനികൾക്കും ബുദ്ധമത വിശ്വാസികൾക്കും ഹിന്ദുക്കൾക്കുമായാണ് ഇവിടെ ചടങ്ങുകൾ സംഘടിപ്പിച്ചതെന്ന് ധാക്ക ട്രിബ്യൂണ്‍ റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു.