പഞ്ചൻ ലാമയെ കാണാതായിട്ട് 29 വർഷങ്ങൾ...പിറന്നാൾ ദിനത്തിൽ പ്രാർത്ഥനകളുമായി ഷിംലയിലെ ബുദ്ധസന്യാസിമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പഞ്ചൻ ലാമയെ കാണാതായിട്ട് 29 വർഷങ്ങൾ…പിറന്നാൾ ദിനത്തിൽ പ്രാർത്ഥനകളുമായി ഷിംലയിലെ ബുദ്ധസന്യാസിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 06:04 pm IST
FacebookTwitterWhatsAppTelegram

ഷിംല: 11-ാം പഞ്ചൻ ലാമയുടെ 35-ാം ജന്മദിനത്തിൽ പ്രാർത്ഥനകളുമായി ബുദ്ധസന്യാസിമാർ. ഷിംലയിലെ ജോനാങ് സന്യാസ ആശ്രമത്തിൽ ഒത്തുകൂടിയ ടിബറ്റൻ ബുദ്ധ സന്യാസിമാരാണ് പഞ്ചൻ ലാമയ്‌ക്കുവേണ്ടി പ്രാർത്ഥന സംഘടിപ്പിച്ചത്. ടിബറ്റൻ ബുദ്ധമത വിശ്വാസ പ്രകാരം ദലൈലാമ കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ സ്ഥാനം വഹിക്കുന്നയാളാണ് 11-ാം പഞ്ചൻ ലാമ. പഞ്ചൻ ലാമയെ ആറാമത്തെ വയസ്സിൽ ചൈനീസ് അധികാരികൾ തട്ടിക്കൊണ്ടുപോയതായി ടിബറ്റുകാർ പറയുന്നു.

പഞ്ചൻ ലാമയുടെ തിരോധാനത്തിൽ അന്താരാഷ്‌ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാനും അദ്ദേഹത്തിന്റെ മോചനത്തിനായി നടപടികൾ ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് പ്രാർത്ഥന സംഘടിപ്പിച്ചത്. “പഞ്ചൻലാമ എവിടെയാണെന്ന് ആർക്കുമറിയില്ല , അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നെങ്കിലും കണ്ടെത്തണം. അതിനായി ഐക്യരാഷ്‌ട്രസഭ ഉൾപ്പെടെയുള്ള അന്താരഷ്‌ട്രസംഘടനകൾ ഇടപെടണം” ടിബറ്റൻ ആക്ടിവിസ്റ്റ് ടെൻസിൻ നംഗ്യാൽ പറയുന്നു. എല്ലാ വർഷവും ടിബറ്റൻ സന്യാസി സമൂഹം പഞ്ചൻ ലാമയ്‌ക്കായി പിറന്നാൾ ദിനത്തിൽ പ്രാർത്ഥനകൾ സംഘടിപ്പിക്കാറുണ്ട്.

1989 ഏപ്രിൽ 25 ന് ടിബറ്റൻ സ്വയംഭരണ മേഖലയിലെ (TAR) നാഗ്‌ചു മേഖലയിലെ ലാരി ഗ്രാമത്തിലാണ് 11-ാം പഞ്ചൻ ലാമയുടെ ജനനം. ചൈനയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന 14-ആം ദലൈലാമ, പഞ്ചൻ ലാമയുടെ ആറാം വയസ്സിൽ അദ്ദേഹത്തെ 10-ാം പഞ്ചൻ ലാമയുടെ പുനർജന്മമായി അംഗീകരിച്ചിരുന്നു.

പത്താം പഞ്ചൻ ലാമയുടെ പുനർജൻമമായി സന്യാസി സമൂഹം അംഗീകരിച്ചതിന് പിന്നാലെ ചൈന 11-ാം പഞ്ചൻ ലാമയ്‌ക്കെതിരെ രംഗത്തെത്തി. മറ്റൊരു പഞ്ചൻ ലാമയെ ഈ സ്ഥാനത്തേക്ക് അവരോധിക്കാൻ ചൈന നീക്കം നടത്തിയെങ്കിലും സന്യാസി സമൂഹം അംഗീകരിച്ചില്ല. പിന്നീട് ചൈന 11-ാം പഞ്ചൻ ലാമയെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. അന്നുമുതൽ ചൈന അദ്ദേഹത്തെ തടവിലാക്കിയിരിക്കുകയാണെന്നാണ് ടിബറ്റുകാർ പറയുന്നത്.

Tags: ChinamissingBuddhasPanchan Lama
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies