മൊഗാദിഷു: സൊമാലിയയില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് അല്‍ ഷബാബ് ഭീകരരെ വധിച്ചു.തെക്ക് വടക്കന്‍ കിസ്മായോ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ആഫ്രിക്കയിലെ യുഎസ് സേന കമാന്‍ഡറാണ് ഭീകരരെ വധിച്ച വിവരം അറിയിച്ചത്.ഭീകരരെ തുരത്തുന്നതിനായി അംഗീകൃതമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി ആഫ്രിക്കന്‍ സേനയുടേയും സൊമാലിയന്‍ ദേശീയ സംരക്ഷണ സേനയുടേയും സഹായം തേടും.അല്‍ ഷബാബ് ഭീകരരുടെ ക്യാമ്പുകളും സോമാലിയിലുളള അവരുടെ സുരക്ഷിത താവളങ്ങള്‍ തകര്‍ക്കുമെന്നും യുഎസ് സൈനിക കമാന്‍ഡര്‍ പറഞ്ഞു.
ഭീകര സംഘടനയായ അല്‍ ക്വയ്ദയുടെ ഘടകമായ അല്‍ ഷബാബ് വര്‍ഷങ്ങളായി സോമാലിയയില്‍ ഷരിയ നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുവരികയാണ്.