ഐഎസ്എല്ലിൽ ജയം തുടരാൻ മഞ്ഞപ്പട

ചെന്നൈ: ഐഎസ്എല്ലിൽ ജയം തുടരാൻ മഞ്ഞപ്പട. കേരള ബ്ലാസ്റ്റേഴ്സ് – ചെന്നൈയിൻ എഫ്‍സി പോരാട്ടം ഇന്ന് നടക്കും. ഏഴാം സ്ഥാനത്തുളള ബ്ലാസ്റ്റേഴ്സിന് മത്സരം നിർണായകം. ഇന്ന് ജയിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് മുന്നോട്ടുള്ള പ്രയാണം സുഗമമാകൂ.

ചെന്നൈയിലാണ് മത്സരം. കൊച്ചിയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു. സി കെ വിനീതുൾപ്പെടെയുള്ളവർ മികച്ച ഫോമിലാണെന്നതും ടീമിന് ആത്മവിശ്വാസം നൽകുന്നു.

Post Your Comments

Close