മനില:ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് മരിച്ചവരുടെ എണ്ണം 200 കടന്നു.
പ്രദേശത്ത് മണിക്കൂറില്‍ 80 മുതല്‍ 95 കിലോമീറ്റര്‍വേഗത്തിലാണ് ഇപ്പോഴും കാറ്റ് വീശുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
39 നഗരങ്ങളില്‍ പാലവും റോഡും തകര്‍ന്ന് ഗതാഗത മാര്‍ഗങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്.ഇത് രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.മണ്ണിനടിയില്‍ നിരവധി പേര് കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ദുരന്തനിവാരണ സേന നല്കുന്ന വിവരം.