അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ആക്രമണം.അഫ്ഗാന്‍ രഹസ്യാന്വേഷണ ആസ്ഥാനത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു.

സുരക്ഷ സംവിധാനത്തിനുളള ദേശീയ ഡയറക്ടറേറ്റിന്റെ പ്രവേശന കവാടത്തിലായിരുന്നു ആക്രമണം.ഐഎസ് ഭീകരരാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ മേയില്‍ കാബൂളില്‍ നടന്ന ഭീകരാക്രണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Post Your Comments

Close