ബ്ലാസ്റ്റേഴ്‍സ് പരിശീലകൻ രാജിവെച്ചു

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‍സ് പരിശീലകൻ റെന മ്യൂലൻസ്റ്റീൻ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഐഎസ്എല്ലിൽ ടീമിന്‍റെ മോശം പ്രകടനമാണ് മ്യൂലൻസ്റ്റീന്‍റെ രാജിക്ക് പിന്നിലെന്നാണ് സൂചന.

ഏഴ് മത്സരങ്ങളിൽ നിന്ന് ഒരെണ്ണത്തിൽ മാത്രമാണ് ജയിക്കാനായത്. ഇതിനൊപ്പം താരങ്ങളുമായുള്ള അഭിപ്രായ വ്യത്യാസവും രാജിക്കിടയാക്കി. അലക്സ് ഫെർഗൂസണിന്‍റെ കീഴിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിന്‍റെ സഹപരിശീലകനായിരുന്നു മ്യൂലൻസ്റ്റീൻ.

ആന്‍സി, ഫുൾഫാം, മകാബി എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‍സിലെത്തുന്നത്.

Shares 320

Post Your Comments

Close