കിങ് ജോങ് ഉന്നിന്റെ മാനസിക നില പരിശോധിക്കണം – അമേരിക്ക

വാഷിംഗ്ടണ്‍:ഉത്തരകൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്നിന്റെ മാനസിക നില പരിശോധിക്കണമെന്ന് വെററ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ്

അമേരിക്കയെ തകര്‍ക്കാനുളള ആണവായുധത്തിന്റെ സ്വിച്ച് തന്റെ കയ്യിലാണെന്നും അതുകൊണ്ട് തന്നെ ഉത്തരകൊറിയക്കെതിരെ യുദ്ധം നടത്താന്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്നും കിങ് ജോങ് ഉന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഇതിന് മറുപടി പറയുകയായിരുന്നു സാന്‍ഡേഴ്‌സ്.

നാല് വര്‍ഷമായി നിരന്തരം മിസൈല്‍ പരീക്ഷണം നടത്തുകയും രാജ്യത്തിന് ഭീഷണിമുഴക്കുകയും ചെയ്യുന്ന ഉത്തരകൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്നിന്റെ മാനസിക നില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം എന്നാണ് ഡാന്‍ഡേഴ്‌സ് പറഞ്ഞത്.

അതേസമയം ഉത്തരകൊറിയയുടേതിനേക്കാള്‍ ശക്തിയേറിയ ആണവ ബട്ടണ്‍ തന്റെ കയ്യില്‍ ഉണ്ടെന്ന കാര്യം കിങ് ജോങ് ഉന്നിനെ ആരെങ്കിലും അറിയിക്കണം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപ് പറഞ്ഞു.

Shares 492

Post Your Comments

Close