ന്യൂഡല്‍ഹി:സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്.
പോലീസിനെ ഭയന്ന് തങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ സാധിക്കുനില്ലെന്ന് കാട്ടി ഭിന്നലിംഗക്കാര്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി.
ഒരു വിഭാഗവും അവരുടെ തിരഞ്ഞെടുപ്പുകളുടെ പേരില്‍ ഒരിക്കലും ഭയത്തില്‍ തുടരാന്‍ പാടില്ലെന്നും സമൂഹത്തിന്റെ ധാര്‍മികത കാലഘട്ടത്തിനനുസരിച്ച് മാറുന്നതാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
സ്വവര്‍ഗാനുരാഗം ക്രിമിനല്‍കുറ്റമല്ലെന്ന് 2009 ല്‍ ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു.എന്നാല്‍ 2013 ല്‍ ഹൈക്കോടതി വിധി ജസ്റ്റിസ് ജി എസ് ജെ മുഖോപാധ്യയുടെ ബെഞ്ച് അസാധുവാക്കിയിരുന്നു.