ഹ്യൂമേട്ടൻ കലിപ്പിൽ : ബ്ളാസ്റ്റേഴ്സിന് തകർപ്പൻ ജയം.

ന്യൂഡൽഹി : കലിപ്പിൽ ഹ്യൂമേട്ടൻ കളം നിറഞ്ഞാടിയപ്പോൾ ബ്ളാസ്റ്റേഴ്സിന് തകർപ്പൻ ജയം . പരിക്കുപറ്റിയിട്ടും വർദ്ധിത വീര്യത്തോടെ ഡൽഹി ഡൈനാമോസിന്റെ കോട്ടയിലേക്ക് ഇടിച്ചു കയറിയ ഹ്യൂമേട്ടന്റെ ഹാട്രിക്കാണ് ബ്ളാസ്റ്റേഴ്സിനെ വിജയിപ്പിച്ചത്.

കളിയുടെ പതിനൊന്നാം മിനുട്ടിൽ ബ്ളാസ്റ്റേഴ്സ് ആദ്യ ഗോളടിച്ചു. ബോക്സിൽ നിന്ന് കറേജ് പെക്കൂസണിന്റെ പാസ് തട്ടിയകറ്റാൻ ശ്രമിച്ച ശൽഹി പ്രതിരോധ നിരയെ കബളിപ്പിച്ച് ഹ്യൂം സ്കോർ ചെയ്തു ( 1-0 )

ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ഡൽഹി സമനില നേടി. റോമിയോ ഫെർണാണ്ടസാണ് ഫ്രീ കിക്കിലൂടെ സമനില ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ കലിപ്പോടെ കളിച്ച ഹ്യൂം രണ്ട് ഗോളുകൾ നേടി ഹാട്രിക്കും ടീമിന്റെ വിജയവും ഉറപ്പിച്ചു. 78 -)0 മിനുട്ടിലും 83-)0 മിനുട്ടിലുമായിരുന്നു എണ്ണം പറഞ്ഞ ഗോളുകൾ

വിജയത്തോടെ ഒൻപതു മത്സരങ്ങളിൽ നിന്ന് 11 പോയിന്റുകളുമായി ബ്ളാസ്റ്റേഴ്സ് ആറാമതെത്തി . ഡൽഹി അവസാന സ്ഥാനത്ത് തന്നെയാണ് .

Post Your Comments

Close