ന്യൂ ഡല്‍ഹി: രാജ്യത്ത് നടക്കുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങളോടനുബന്ധിച്ച് ട്വിറ്റര്‍ ഇന്ത്യ ഗേറ്റ് ഇമോജി പ്രകാശനം ചെയ്തു. ഒന്‍പത് ഭാഷകളില്‍ ഇത് ലഭ്യമാണ്. ഇന്ത്യ ഗേറ്റിനെ പ്രതിനിധാനം ചെയ്യുന്ന ഇമോജി ഈ മാസം 29 വരെ ട്വിറ്ററില്‍ ഉണ്ടാകും.
ഇത്തരത്തില്‍ ഒരു ഇമോജി രാജ്യത്തിന്റെ ഒത്തൊരുമയെ ആണ് സൂചിപ്പിക്കുന്നതെന്നും, ട്വിറ്ററിന് ആഘോഷത്തില്‍ പങ്കു ചേരാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ട്വിറ്റര്‍ ഇന്ത്യയുടെ പബ്ലിക് പോളിസി ആന്റ് ഗവണ്മെന്റ് മേധാവി മഹിമ കൗള്‍ പറഞ്ഞു.
എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിന പരേഡിനു മുന്‍പായി പ്രധാനമന്ത്രി ഇന്ത്യ ഗേറ്റിലുള്ള അമര്‍ ജവാന് ജ്യോതി സന്ദര്‍ശിക്കുന്ന സാഹചര്യത്തില്‍ ഈ ഇമോജിക്ക് ഏറെ പ്രാധാന്യമാണുള്ളത്.