ട്വന്‍റി-20 ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യയാണെന്ന് മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതിന്‍റെ ആനുകൂല്യവും താരങ്ങളുടെ പരിചയസന്പന്നതയും ഇന്ത്യക്ക് അനുകൂല ഘടകങ്ങളാണ്.
യുവരാജ്, സുരേഷ് റെയ്‍ന, ഹർഭജൻ സിങ് തുടങ്ങിയ താരങ്ങൾക്ക് ഏത് സമയവും കളിയുടെ ഗതി മാറ്റാൻ കഴിയുമെന്നും പീറ്റേഴ്സൺ മുബൈയിൽ പറഞ്ഞു. വിരാട് കോഹ്‍ലി, രോഹിത് ശർമ്മ എന്നീ താരങ്ങളുടെ പ്രകടനം ഇന്ത്യയ്‌ക്ക് മുതൽക്കൂട്ടാകുമെന്നും പീറ്റേഴ്സൺ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ടീം കപ്പ് നേടുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റർ ഷെയ്ൻ വാട്സണും അഭിപ്രായപ്പെട്ടിരുന്നു.