ചെന്നൈ: ചെന്നൈയില്‍ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്തി ജയലളിത അറിയിച്ചു. കൂടാതെ പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയവ നഷ്ടപ്പെട്ടവര്‍ക്ക് പകരം പുതിയ രേഖകള്‍ നല്‍കുന്നതിനുള്ള നടപടികളും കൈക്കൊള്ളും. ഇതിനായി ഈ മാസം 14 ന് ക്യാമ്പ് നടത്തുമെന്നും ജയലളിത അറിയിച്ചിട്ടുണ്ട്.
പ്രളയ ദുരിതത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് കടന്ന ചെന്നൈ ഇപ്പോള്‍ നേരിടുന്നത് പകര്‍ച്ചവ്യാധി ഭീഷണിയാണ്. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവര്‍ക്ക് വിവിധയിടങ്ങളില്‍ നിന്നുമായി നിരവധിപ്പേര്‍ സഹായം എത്തിക്കുന്നുണ്ട്. എന്നാല്‍ വെള്ളമൊഴിഞ്ഞ നിരത്തുകളില്‍ നിന്നുള്ള പകര്‍ച്ചവ്യാധി തടയുകയാണ് ചെന്നൈയില്‍ അധികൃതര്‍ നേരിടുന്ന നിലവിലെ വെല്ലുവിളി.