India

ഉഭയകക്ഷി ചര്‍ച്ച; സുഷമാ സ്വരാജ് ഇന്ന് പാകിസ്ഥാനിലേക്ക് യാത്ര തിരിക്കും

ന്യൂഡല്‍ഹി: ഇസ്ലാമാബാദില്‍ നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇന്ന് പാകിസ്ഥാനിലേക്ക് തിരിക്കും. പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസുമായി കൂടിക്കാഴ്ച നടത്തുന്ന സുഷമ അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ നടക്കുന്ന ഉഭയകക്ഷി സമ്മേളനത്തിലും പങ്കെടുക്കുന്നുണ്ട്.
ഇസ്ലാമാബാദില്‍ ഡിസംബര്‍ ഒന്‍പതിന് നടക്കുന്ന സമ്മേളനത്തില്‍ 14 ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള ആഭ്യന്തര മന്ത്രിമാര്‍ പങ്കെടുക്കും. പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് പാകിസ്ഥാനില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കുചേരാന്‍ ഇന്ത്യ തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2012ല്‍ എസ്.എം കൃഷ്ണയുടെ സന്ദര്‍ശനത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രി പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close