ഹൈദരാബാദ് : രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എ ബി വി പി നേതാവ് സുശീൽ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് . മുംബൈ ബോംബ് സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ വിശുദ്ധവത്കരിക്കുന്നവർക്കെതിരെ പ്രതികരിക്കുന്നത് തെറ്റാണോയെന്ന് സുശീൽ കുമാർ ചോദിക്കുന്നു.
അഫ്സൽ ഗുരുവിന് അനുകൂലമായി ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നടന്ന പരിപാടിയെ പരാമർശിച്ചു കൊണ്ടാണ് സുശീൽ കുമാർ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത് .മേമനെ മഹത്വവൽക്കരിച്ച പരിപാടിക്കെതിരെ പ്രതികരിച്ചതിന് രോഹിത് വെമുലയുടെ സംഘടനയായ അംബേദ്കർ സ്റ്റുഡന്റ്സ് യൂണിയന്റെ മുപ്പതോളം പ്രവർത്തകർ രാത്രി തന്റെ മുറിയിലെത്തിയതിനെക്കുറിച്ചും പോസ്റ്റിൽ പറയുന്നുണ്ട് . ശാരീരികമായി ആക്രമിച്ച് തന്നെയാണ് തന്നെക്കൊണ്ട് മാപ്പ് പറയിപ്പിച്ചതെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു.
മേമനെ മഹത്വവൽക്കരിച്ചവർക്കെതിരെയുള്ള തന്റെ അഭിപ്രായം തടയാൻ ചില അദ്ധ്യാപകർ വരെ കൂട്ടു നിന്നിരുന്നു . എന്തുകൊണ്ടാണ് തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്തത് ? എ ബി വിപിക്കാരൻ ആയതുകൊണ്ടാണോ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്തതെന്നും സുശീൽ ചോദിക്കുന്നു . രാത്രി തന്റെ മുറിയിൽ അതിക്രമിച്ചു കയറിയതിനെതിരെ ആരും പ്രതികരിക്കാത്തതിനെക്കുറിച്ചും സുശീലിന്റെ പോസ്റ്റിൽ പരാമർശമുണ്ട്.
യാക്കൂബ് മേമന് അഭിവാദ്യമർപ്പിച്ചു കൊണ്ട് പോസ്റ്റ് ചെയ്ത ഫോട്ടോകൾ അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ പിന്നീട് ഡിലീറ്റ് ചെയ്തതെന്തിനാണ് ? യാക്കൂബിന് അഭിവാദ്യമർപ്പിച്ചില്ല എന്ന് ഒരു ദേശീയ ചാനലിൽ അസോസിയേഷന്റെ വക്താവ് കള്ളം പറഞ്ഞതെന്തിനാണെന്നും സുശീൽ പോസ്റ്റിൽ ചോദിക്കുന്നു.
രോഹിതിന്റെ ആത്മഹത്യ നിർഭാഗ്യകരമാണ് . എന്തുകൊണ്ടാണ് അയാൾക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത് . രോഹിതിന്റെ സ്വന്തം സംഘടനയിലെ കുഴപ്പങ്ങളെ പറ്റി ആത്മഹത്യക്കുറിപ്പിൽ അയാൾക്ക് എഴുതേണ്ടി വന്നത് എന്തു കൊണ്ടാണെന്നും സുശീൽ ചോദിക്കുന്നു .ഹൈദരാബാദ് സർവകലാശാലയിൽ നടന്ന എല്ലാ ആത്മഹത്യകളും അന്വേഷിക്കേണ്ടതാണെന്ന് ആവശ്യപ്പെട്ട സുശീൽ നേരത്തെ ആത്മഹത്യ ചെയ്ത അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രവർത്തക സ്വാതിയുടെ ആത്മഹത്യ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട് .
രോഹിതിന്റെ ആത്മഹത്യയിൽ അറിഞ്ഞോ അറിയാതെയോ തനിക്ക് പങ്കുണ്ടെന്ന് വെളിപ്പെട്ടാൽ ഏതു രീതിയിലുള്ള ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണെന്നും സുശീൽ വ്യക്തമാക്കുന്നുണ്ട് .
Tum kitne afzal maroge, har ghar se afzal niklega – JNU Tum kitne yakub maroge, har ghar se yakub niklega- HCU. The…
Posted by Nandanam Susheel Kumar on Wednesday, February 10, 2016