കൊച്ചി: തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലേക്കു നടന്ന മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍.
ആര്‍എല്‍വി കോളെജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ച കേസില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ സ്റ്റേഷന് മാര്‍ച്ച് നടത്തി. മാര്‍ച്ച് നടത്തിയ വനിതകളെ പുരുഷ പോലീസുകാര്‍ തല്ലിച്ചതച്ചു. ലാത്തികൊണ്ട് അടിയേറ്റ് കൈക്ക് ഗുരുതരമായ പരിക്കേറ്റ മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷ് ഉള്‍പ്പെടെ നാലു വനിതകളെ ആശുപത്രിയിലാക്കി.
വനിതാ പോലിസിനെ നിയോഗിച്ചല്ലാതെ സ്ത്രീകളെ ആക്രമിക്കരുതെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് തലങ്ങും വിലങ്ങും ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു.