അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ വീട്ടിൽ ഒരു ദിവസം താമസിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇനി ഒട്ടു വൈകിക്കേണ്ട. നേരെ ചെന്നെയ്ക്ക് വിട്ടോോളൂ. ശ്രീദേവിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വീട് ഒരു ആഡംബര ഹോട്ടൽ ഗ്രൂപ്പിന് വിട്ടു നൽകിയിരിക്കുകയാണ് മകൾ ജാൻവി കപൂർ.
കാലിഫോർണിയ ആസ്ഥാനമായുള്ള വെക്കേഷൻ റെൻറൽ കമ്പനിയായ Airbnb വഴിയാണ് ബംഗ്ലാവ് ബുക്ക് ചെയ്യാൻ സാധിക്കുക. ‘ഐക്കണുകൾ’ എന്ന വിഭാഗത്തിലാണ് റെൻറൽ കമ്പനി ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്.
ജാൻവിയും സഹോദരി ഖുഷിയും കുട്ടിക്കാലത്ത് താമസിച്ചിരുന്ന വീട് ബീച്ചിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. സിനിമയിൽ കരിയർ ആരംഭിച്ച ശേഷം ആദ്യമായി ശ്രീദേവി സ്വന്തമാക്കിയ വിലകൂടിയ പ്രോപ്പർട്ടി കൂടിയാണിത്.
നാല് ഏക്കറിൽ പരന്നുകിടക്കുന്ന ബംഗ്ലാവിൽ അതിഥികൾക്ക് ദക്ഷിണേന്ത്യൻ വിഭവങ്ങൾക്കൊപ്പം യോഗ പരിശീലിക്കാനും സൗകര്യമുണ്ട്. മെയ് 12 മുതൽ ഇത് താമസത്തിന് ലഭ്യമാകും.