ലോസ് ആഞ്ചലസ് : അൻപത്തെട്ടാമത് ഗ്രാമീ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ടെയ്ലർ സ്വിഫ്റ്റും കെൻഡ്രിക് ലാമാറും പുരസ്ക്കാരങ്ങൾ വാരിക്കൂട്ടി.ലോസ് ഏൻജൽസിൽ നടന്ന വർണ്ണാഭമായ ചടങ്ങിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
മികച്ച റാപ് ആൽബത്തിനുള്ള പുരസ്ക്കാരം ടുപിംഗ് എ ബർട്ടർഫളൈ സ്വന്തമാക്കി.മികച്ച പോ പ്പ് വോക്കൽ ആൽബത്തിനുള്ള പുരസ്ക്കാരം ടെയ് ലർ സ്വീഫ്റ്റ് നേടി.
1989 മികച്ച പോപ്പ് മ്യൂസിക്കൽ ആബമായും മികച്ച റാപ് വോക്കൽ ആൽബമായും തെരഞ്ഞെടുത്തു.സോംഗ് ഓഫ് ദി ഈയറായി തിങ്കിങ് ഔട്ട് ലൗഡിനെ തെരഞ്ഞെടുത്തു.11 നോമിനേഷനുകളിൽ ലാമാറും 5അവാർഡുകൾ നേടിയപ്പോൾ, ഏഴ് നോമിനേഷനുകൾ ഉണ്ടായിരുന്ന സ്വീഫ്റ്റ് മൂന്ന് അവാർഡുകൾ നേടി.
ബെസ് റ്റ് ഡാൻസ് റെക്കോർഡിങ് വിഭാഗത്തിലെ പുരസ്ക്കാരം ജസ്റ്റിൻ ബീവർ നേടി.ബീബറെയുടെ ആദ്യ ഗ്രാമീ പുരസ്ക്കാരമാണിത്.ബാഡ് ബ്ലഡ് മികച്ച മ്യൂസിക്ക് വീഡിയോ പുരസ്ക്കാരം നേടി.റെക്കോർഡ് ഓഫ് ദി ഇയർ,ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിൽ അപ് ടൗൺ ഫങ് പുരസ്ക്കാരം സ്വന്തമാക്കി.ബെസ് റ്റ് സോളോ പെർഫോമൻസ് വിഭാഗത്തിൽ എഡ് ഷീറനാണ് ജേതാവ്