തിരുവനന്തപുരം: സോളാര്‍ സിഡി നാടകം പരാജയപ്പെട്ട സാഹചര്യത്തില്‍ വി.എസ് അച്യുതാനന്ദന് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം.എം ഹസന് ആവശ്യപ്പെട്ടു. ഇന്നത്തെ എല്‍ഡിഎഫ് സമരം സോളാര്‍ സമരത്തിന്റെ അവസാന എപ്പിസോഡ് ആണെന്നും ഹസന് പറഞ്ഞു.
ഡിജിപി ജേക്കബ് തോമസ് അഴിമതിക്കെതിരേ സംസാരിക്കുന്നത് ചെകുത്താന് വേദമോതുന്നതു പോലെയാണെന്നും ഹസന് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച വി.എസ് അച്യുതാനന്ദന് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹസനും പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടത്.
.