ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എംപി അവതരിപ്പിച്ച സ്വകാര്യ ബില്ല് ലോക്സഭ വീണ്ടും തള്ളി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 ാം വകുപ്പ് ഭേദഗതി ചെയ്യണമെന്നായിരുന്നു ശശി തരൂരിന്റെ ആവശ്യം.
ഇത് രണ്ടാം തവണയാണ് ശശി തരൂര്‍ ബില്ല് പാസാക്കാന്‍ ശ്രമം നടത്തുന്നത്. ആദ്യ തവണയും ബില്ല് പരാജയപ്പെട്ടിരുന്നു. ഇനി ഈ ബില്ല് സഭയില്‍ അവതരിപ്പിക്കില്ലെന്ന് ശശി തരൂര്‍ പിന്നീട് ട്വിറ്ററിലൂടെ വ്യക്തമാക്കി. ബില്ല് പാസാക്കാന്‍ സഹായിക്കാത്തതില് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും തരൂര്‍ കുറ്റപ്പെടുത്തി.
സഭയില്‍ ഉണ്ടായിരുന്ന 73 അംഗങ്ങളില്‍ 58 പേരും ബില്ലിനെ എതിര്‍ത്തു,. 14 പേര് മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. ഒരാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.