സങ്കൽപ്പം കർമ്മപഥത്തിൽ..
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns Icons

സങ്കൽപ്പം കർമ്മപഥത്തിൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2016, 06:15 am IST
FacebookTwitterWhatsAppTelegram

മധുകർ ദത്താത്രേയ ദേവറസ് , രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മൂന്നാമത് സർസംഘചാലക് . ഡോക്ടർജിയുടെ ആശയാടിത്തറയിൽ ഗുരുജി വിശാലമാക്കിയ സംഘടനയ്‌ക്ക് സാമൂഹ്യസമരസതയുടെ മുഖം നൽകിയത് ദേവറസ്ജിയാണ് . അയിത്തം പാപമല്ലെങ്കിൽ മറ്റൊന്നും ഈ ലോകത്ത് പാപമല്ലെന്ന വിപ്ലവകരമായ പ്രഖ്യാപനം നടത്തിയ ജനനേതാവായിരുന്നു അദ്ദേഹം .

പൗരന്റെ അവകാശങ്ങളെ ഹനിച്ച അടിയന്തിരാവസ്ഥക്കാലത്ത് രണ്ടാം സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയത് ദേവറസ്ജിയായിരുന്നു. കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞ കപടവിപ്ലവകാരികൾക്ക് മുന്നിൽ തലയുയർത്തിപ്പിടിച്ച് ഭരണകൂട ഫാസിസത്തെ അദ്ദേഹം നേരിട്ടു . ജനാധിപത്യം പുനസ്ഥാപിക്കുന്നതു വരെ ആർ എസ് എസിന് വിശ്രമമില്ല എന്നദ്ദേഹം പ്രഖ്യാപിച്ചു . ഒടുവിൽ ജനതയുടെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ ഭരണകൂടം കീഴടങ്ങുക തന്നെ ചെയ്തു.

ഭാരതത്തിൽ വിഭജനത്തിന്റെ ഭീഷണിയുയർത്തിയ ഖാലിസ്ഥാൻ വാദത്തെ ഹിന്ദു – സിഖ് സമന്വയം കൊണ്ട് നേരിടാൻ ദേവറസ്ജി നിർദ്ദേശം നൽകി . ശാഖകളിൽ കയറി ഖാലിസ്ഥാൻ വാദികൾ സ്വയംസേവകരെ വെടിവെച്ചു കൊന്നപ്പോഴും സംഘം പിന്നോട്ടു പോകാതിരുന്നതിന്റെ കാരണം ദേവറസ്ജിയുടെ അനുപമ നേതൃത്വമാണ്.

1993 ൽ ചെന്നൈയിലെ ആർ എസ് എസ് കാര്യാലയത്തിന് നേരേ നടന്ന ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ കണ്ണീരൊപ്പാൻ രോഗക്കിടക്കയിൽ നിന്നാണ് ദേവറസ്ജി എത്തിയത് . ഡോക്ടർമാർ വിലക്കിയിട്ടും നാഗപൂരിൽ നിന്ന് ചെന്നൈ വരെ ഒരുവശം തളർന്നിട്ടും അദ്ദേഹം യാത്ര ചെയ്തു . സംഭവത്തെ തുടർന്ന് ആദ്യമെത്താൻ കഴിയാത്തതിൽ ക്ഷമ പറയുകയും ചെയ്തു.

രാജ്യമെങ്ങും സേവനഭാവത്തിന്റെ പൊൻ വെളിച്ചം പകർന്നു നൽകിയ സേവാഭാരതി , ഭാരതവത്കരണത്തിന് കരുത്തേകിയ സ്വദേശി ജാഗരൺ മഞ്ച് , സമൂഹ്യ നവോത്ഥാനത്തിന് പുതിയ ദിശാബോധം നൽകിയ സമാജിക് സമരസതാ മഞ്ച് , വിദ്യാർത്ഥികളിൽ രാഷ്‌ട്രചിന്ത വളർത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിദ്യാഭാരതി തുടങ്ങിയ പ്രസ്ഥാനങ്ങൾക്ക് തുടക്കമിട്ടത് ദേവറസ്ജി സർസംഘചാലകായിരിക്കുമ്പോഴാണ്.

ഗുരുജിക്ക് ശേഷം 21 വർഷം അദ്ദേഹം ആർ എസ് എസിനെ നയിച്ചു . ഇതിനിടയിൽ രണ്ട് നിരോധനങ്ങളെ സംഘടന അതി സമർത്ഥമായി പ്രതിരോധിക്കുകയും ചെയ്തു . 1994 ൽ അനാരോഗ്യത്തെത്തുടർന്ന് അദ്ദേഹം സർസംഘചാലക് സ്ഥാനമൊഴിഞ്ഞു . സമാജത്തിന്റെ സങ്കട മോചന കേന്ദ്രങ്ങളായി സംഘശാഖകൾ മാറണമെന്നുദ്ബോധിപ്പിച്ച ആ അനശ്വര വ്യക്തിത്വത്തിന് ജനം ടിവിയുടെ പ്രണാമങ്ങൾ .

ShareTweetSendShare

More News from this section

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കടുവകളുടെ സംരക്ഷകൻ, ഫാന്റം കെ എം ചിന്നപ്പ ഇനിയില്ല; മറഞ്ഞത് തോക്കെടുത്തെന്നാരോപിക്കപ്പെട്ട കാടിന്റെ കാവൽക്കാരൻ

കെ പുരുഷോത്തമൻ – ഒരനുസ്മരണം

പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും വസന്തപഞ്ചമിയും

ദീന്‍ ദയാല്‍ ഉപാദ്ധ്യായ: സ്വതന്ത്രഭാരത രൂപഘടനയുടെ ആചാര്യന്‍

സംഘ​ഗം​ഗാ സമതലത്തിലെ തീർത്ഥാടകൻ; സ്വ. പി. പരമേശ്വർജി സ്മൃതി ദിനം

Latest News

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies