തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തില്‍ കുറ്റമറ്റ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പ്രമുഖര്‍ അടക്കം ഒട്ടേറെ പേര് സംശയത്തിന്റെ നിഴലിലാണെന്നും കുമ്മനം പറഞ്ഞു.
മണിയുടെ വീടും മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഔട്ട് ഹൗസും സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുറ്റവാളികള്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അതിന് ഇപ്പോള്‍ നടക്കുന്ന അന്വേഷണം ഫലപ്രദമല്ലെങ്കില്‍ കേസ് സിബിഐയ്ക്ക് വിടണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പി.എം വേലായുധന് അടക്കമുളള ബിജെപി നേതാക്കളും കുമ്മനത്തിന് ഒപ്പം ഉണ്ടായിരുന്നു.